വിജയ ബ്രോഡ്..! അവസാന ടെസ്റ്റിൽ വിജയത്തോടെ ആഷസിൽ രാജാവായി ബ്രോഡിന് മടക്കം; രണ്ട് ഇന്നിംങ്‌സിലുമായി വീഴ്ത്തിയത് നാല് വിക്കറ്റ്

ഓവൽ: നിർണ്ണായകമായ അവസാന ടെസ്റ്റിൽ കടുത്ത പോരാട്ടത്തിനൊടുവിൽ വിജയം പിടിച്ചു വാങ്ങ ഇംഗ്ലണ്ട്. മത്സരത്തിൽ അവസാന നിമിഷം വരെ പൊരുതി നേടിയ വിജയവുമായാണ് ഇംഗ്ലണ്ട് പരമ്പര സമനിലയിലാക്കിയത്. ഇതോടെ തന്റെ അവസാന ടെസ്റ്റിൽ നാലു വിക്കറ്റുമായി വിജയത്തോടെ കളി അവസാനിപ്പിക്കാനും ഇംഗ്ലണ്ട് പേസർ സ്റ്റുവർട്ട് ബ്രോഡിനായി.
സ്‌കോർ
ഇംഗ്ലണ്ട് – 283 & 395
ആസ്‌ട്രേലിയ – 295 & 334

Advertisements

അവസാന ടെസ്റ്റിൽ ടോസ് നേടിയ ആസ്‌ട്രേലിയ ഫീൽഡിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഇന്നിംങ്‌സിൽ ആക്രമിച്ചു കളിച്ച ഇംഗ്ലണ്ട് 283 റണ്ണിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംങ് ആരംഭിച്ച ആസ്‌ട്രേലിയ 12 റണ്ണിന്റെ ലീഡെടുത്താണ് ബാറ്റിംങ് അവസാനിപ്പിച്ചത്. രണ്ടാം ഇന്നിംങ്‌സിൽ ആക്രമണം തന്നെ തുടർന്ന് ഇംഗ്ലണ്ട് 395 റണ്ണെടുത്ത് 383 റണ്ണിന്റെ വിജയലക്ഷ്യം ആസ്‌ട്രേലിയയ്ക്ക് മുന്നിൽ വച്ചു. നാലാം ദിവസത്തിന്റെ ഭൂരിഭാഗവും മഴ കവർന്നതിനാൽ അഞ്ചാം ദിവസം ബാറ്റിംങിന് ഇറങ്ങിയ ആസ്‌ട്രേലിയ ശക്തമായ നിലയിൽ തന്നെയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓപ്പണർമാരായ വാർണറും (58), ഖവാജയും (69) ചേർന്ന് മികച്ച ബാറ്റിംങ് കാഴ്ച വച്ചതോടെ 135 ന് അഞ്ച് എന്ന നിലയിലാണ് അഞ്ചാം ദിവസം ആസ്‌ട്രേലിയ ബാറ്റിംങ് പുനരാരംഭിച്ചത്. അഞ്ച് റൺ കൂടി ചേർന്നപ്പോൾ വാർണർ വീണു. തലേന്നത്തേ സ്‌കോറിനോട് രണ്ട് റൺ മാത്രം ചേർത്ത വാർണറുടെ വിക്കറ്റ് വോക്‌സിനായിരുന്നു. ഒരു റൺ കൂടി ടീം അക്കൗണ്ടിൽ എത്തിയതോടെ ഖവാജയും(72) വീണു. വോക്‌സ് തന്നെയാണ് രണ്ട് ഓപ്പണർമാരെയും വീഴ്ത്തിയത്. 169 ൽ ലബുഷൈൻ (13) വുഡിന് മുന്നിൽ കീഴടങ്ങി.

95 റൺ കൂട്ടിച്ചേർത്ത് ടീമിനെ വിജയത്തിലേയ്ക്ക നയിക്കുമെന്ന ഫീൽ നൽകി സ്മിത്തും (54), ട്രാവിസ് ഹെഡും (43) പൊരുതി നിന്നു. ഇരുവർക്കുമുള്ള തന്ത്രമൊരുക്കിയ പന്തുമായി വോക്‌സും അലിയുമുണ്ടായിരുന്നു ഇംഗ്ലീഷ് നിരയിൽ. വോക്‌സ് സ്മിത്തിന് വീഴ്ത്തിയപ്പോൾ, അലിയാണ് ഹെഡിനെ പുറത്താക്കിയത്. 264 ൽ ഹെഡ് വീണതിന് ശേഷം പത്ത് റൺ കൂടി കൂട്ടിച്ചേർത്ത് സ്മിത്തും വീണു.

ഇതേ സ്‌കോറിൽ തന്ന ആറു റണ്ണുമായി മിച്ചൽ മാർഷിനെ മോയിൻ അലി വീഴ്ത്തി. ഒരു റൺ കൂടി ചേർത്തപ്പോഴേയ്ക്കും മിച്ചൽ സ്റ്റാർക്ക് റണ്ണെടുക്കാതെ മടങ്ങി. വോക്‌സിനായിരുന്നു വിക്കറ്റ്. 263 ന് മൂന്ന് എന്ന നിലയിൽ നിന്ന ആസ്‌ട്രേലിയ 294 ന് എട്ട് എന്ന നിലയിൽ തകർന്നു. 30 റൺ ചേർക്കുന്നതിനിടെ ആസ്‌ട്രേലിയയ്ക്ക് നഷ്ടമായത് അഞ്ചു വിക്കറ്റുകളാണ്. എന്നാൽ, ടോഡ് മർഫിയും, അലക്‌സ് കാരിയും ചേർന്ന് ഇംഗ്ലണ്ടിന് തലവേദന സൃഷ്ടിച്ചു. 329 വരെ പ്രതിരോധിച്ച് നിന്ന മർഫിയെ അവസാന ടെസ്റ്റ് കളിക്കുന്ന ബ്രോഡ് വീഴ്ത്തി. 334 ൽ അലക്‌സ് കാരിയെ ബ്രൈയ്‌സ്‌റ്റോയുടെ കയ്യിൽ എത്തിച്ച് ബ്രോഡ് വിജയശ്രീ ലാളിതനായി ടെസ്റ്റ് കരിയറിന് തിരശീലയിട്ടു.

രണ്ടു മത്സരങ്ങൾക്ക് പിന്നിൽ നിന്ന ശേഷം പൊരുതിക്കയറിയാണ് ഇംഗ്ലണ്ട് ആഷസ് പരമ്പരയിൽ സമനില സ്വന്തമാക്കിയത്. ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ടെങ്കിലും മൂന്നാം മത്സരം ഉജ്വലമായി ഇംഗ്ലണ്ട് ജയിച്ചിരുന്നു. നാലാം മത്സരം മഴ ചതിച്ചതിനാലാണ് ഇംഗ്ലണ്ടിന് പരമ്പര നഷ്ടമായത്. പരമ്പരയിൽ നാലാം മത്സരത്തിൽ വിജയത്തിന് അടുത്ത് ഇംഗ്ലണ്ട് നിൽക്കുന്നതിനിടെയാണ് മഴ എത്തിയത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.