ചെന്നൈ: ടി.എം. കൃഷ്ണയ്ക്ക് സുബ്ബലക്ഷ്മി പുരസ്കാരം നല്‍കരുതെന്ന് മദ്രാസ് ഹൈക്കോടതി. എം എസ് സുബ്ബലക്ഷ്മി സംഗീത കലാനിധി പുരസ്കാരം ടി.എം.കൃഷ്ണയ്ക്ക് നല്‍കുന്നത് തടഞ്ഞു. മദ്രാസ് സംഗീത അക്കാദമിയും ദി ഹിന്ദുവും ആണ് പുരസ്കാരം പ്രഖ്യാപിച്ചത്. സുബ്ബലക്ഷ്മിയുടെ പേരില്ലാതെ പുരസ്കാരം വേണമെങ്കില്‍ നല്‍കാം. പുരസ്കാരം നല്‍കുന്നത് സുബ്ബലക്ഷ്മിയുടെ താല്പര്യത്തിന് വിരുദ്ധമാകുമെന്ന് കോടതി വിലയിരുത്തി.
സുബ്ബലക്ഷമിയോട് ബഹുമാനം ഉണ്ടെങ്കില്‍ അവരുടെ പേരില്‍ പുരസ്കാരം നല്‍കില്ല. സുബ്ബലക്ഷമിയുടെ കൊച്ചുമകൻ വി ശ്രീനിവാസന്റെ ഹർജിയില്‍ ആണ് കോടതി ഉത്തരവ്.
ടിഎം കൃഷ്ണയുടെ നേട്ടങ്ങളും സംഭവനകളും ആദരിക്കുന്നതില്‍ തെറ്റില്ലെന്നും കോടതി വ്യക്തമാക്കി. സുബ്ബലക്ഷമിയുടെ വിമർശകൻ ആയ കൃഷ്ണയ്ക്ക് പുരസ്കാരം നല്‍കരുതെന്ന് ആയിരുന്നു ഹർജി. ആരോപണങ്ങള്‍ കൃഷ്ണ നിഷേധിച്ചിരുന്നു. അടുത്ത മാസം ആണ് പുരസ്കാരം നല്‍കേണ്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2005 മുതല്‍ പുരസ്കാരം നല്‍കുന്നുണ്ട്. ഈ വർഷം കൃഷ്ണയ്ക്ക് പ്രഖ്യിച്ചപ്പോള് മാത്രമാണ് കുടുംബം എതിർത്തത്. സുബ്ബലക്ഷ്മിയുടെ പേരില്‍ സ്മാരകങ്ങള്‍ നിർമിക്കരുതെന്ന് വില്പത്രത്തില് ഉണ്ടായിരുന്നു എന്നാണ് വാദം.