ശുഭ്മാൻ ഗില്ലിന് പരിക്ക് ; ഇന്ന് ഫീൽഡിന് ഇറങ്ങില്ല : പകരക്കാരനായി സർഫറാസ് ഖാൻ 

സ്പോർട്സ് ഡെസ്ക്ക് : ഇംഗ്ലണ്ടിനെതിരായ വിശാഖപട്ടണം ടെസ്റ്റിൻ്റെ നാലാം ദിനം ഇന്ത്യൻ ഓപ്പണർ ശുഭ്മൻ ഗില്‍ ഫീല്‍ഡിന് ഇറങ്ങില്ല. ഫീല്‍ഡിങ്ങിനിടെ വലത് ചൂണ്ടുവിരലിന് പരിക്കേറ്റതിനാല്‍ ആണ് ഗില്‍ പുറത്തിരിക്കേണ്ടി വരുന്നത്.പരിക്ക് എത്ര സാരമുള്ളതാണ് എന്ന് വ്യക്തമല്ല. നേരത്തെ രണ്ടാം ഇന്നിങ്സില്‍ സെഞ്ച്വറി നേടിക്കൊണ്ട് ഇന്ത്യയുടെ ടോപ് സ്കോറർ ആയിരുന്നു ശുഭ്മൻ ഗില്‍.പരിക്കേറ്റ ശുഭ്മാൻ ഗില്ലിന് പകരം സർഫറാസ് ഖാൻ ഫീല്‍ഡിന് ഇറങ്ങി. സർഫറാസ് ആകും ഇന്ന് ശുഭ്മൻ ഗില്ലിന് പകരം  മൊത്തമായും ഫീല്‍ഡ് ചെയ്യുക. ഗില്ലിന്റെ പരിക്കിനെ കുറിച്ച്‌ കൂടുതല്‍ അപ്ഡേറ്റുകള്‍ ബി സി സി ഐ നല്‍കിയിട്ടില്ല.

Advertisements

Hot Topics

Related Articles