സ്പോർട്സ് ഡെസ്ക്ക് : ഇന്ത്യൻ ഓപ്പണിംഗ് ബാറ്റര്‍ ശുഭ്മാൻ ഗില്‍ ഏറ്റവും പുതിയ ഐസിസി പുരുഷ ഏകദിന ബാറ്റിംഗ് റാങ്കിംഗില്‍ കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്കിംഗില്‍ എത്തി.ഗില്‍ പുതിയ റാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത് എത്തി. നിലവില്‍ ടോപ്പ്-10ല്‍ ഗില്‍ അടക്കം മൂന്ന് ഇന്ത്യൻ കളിക്കാര്‍ ഉണ്ട്. 2019 ജനുവരിക്ക് ശേഷം ഇതാദ്യമായാണ് മൂന്ന് ഇന്ത്യൻ താരങ്ങള്‍ റാങ്കിംഗില്‍ ആദ്യ പത്തില്‍ എത്തുന്നത്.
പാകിസ്താനെതിരെ 58 റണ്‍സ് നേടിയത് ഗില്ലിന് സഹായകരമായി. രോഹിതും വിരാട് കോഹ്‌ലിയും രണ്ട് റാങ്കുകള്‍ മെച്ചപ്പെടുത്തി. ഇപ്പോള്‍ കോഹ്ലി എട്ടാൻ സ്ഥാനത്തും രോഹിത് ഒമ്ബതാം സ്ഥാനത്തുമാണ്. തുടര്‍ച്ചയായ രണ്ട് അര്‍ധസെഞ്ചുറികള്‍ രോഹിതിന്റെ ഉയര്‍ച്ചയ്ക്ക് സഹായകമായി. പാക്കിസ്ഥാനെതിരായ 122 റണ്‍സിന്റെ ഇന്നിംഗ്സ് കോഹ്ലിയെയും മുന്നിലേക്ക് എത്തിച്ചു.ബാബര്‍ അസം ആണ് റാങ്കിംഗില്‍ ഒന്നാമത് ഉള്ളത്. ബാബറിന് 863 പോയിന്റും ഗില്ലിന് 759 പോയിന്റുമാണ് ഉള്ളത്.