ഫെബ്രുവരിയില്‍ സുബിയ്ക്ക് കല്യാണം; ഏഴ് പവന്റെ താലിമാലക്ക് ഓര്‍ഡര്‍ കൊടുത്തു; ചെക്കന്‍ ആരെന്ന ആകാംഷയില്‍ ആരാധകര്‍

കോമഡി കൈകാര്യം ചെയ്യുന്ന സ്ത്രീകളുടെ എണ്ണം പുരുഷന്മാരെ അപേക്ഷിച്ച് കുറവായിരുന്നു. എന്നാല്‍ ചാനല്‍ പരിപാടികളിലൂടെയും സിനിമയിലൂടെയുമൊക്കെ ഹാസ്യം അവസതരിപ്പിച്ച് മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് സുബി സുരേഷ്. തന്റേതായ ശൈലിയിലൂടെയാണ് സുബി പ്രേക്ഷകരെ കയ്യിലെടുത്തത്. കോമഡി തില്ലാന ചിത്രീകരണ സമയത്ത് സുബി സുരേഷ് ഒളിച്ചോടിയെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. നസീര്‍ സംക്രാന്തിക്കൊപ്പമായാണ് ഒളിച്ചോടിയെന്നായിരുന്നു അന്ന് പ്രചരിച്ചത്. തന്നെ വല്ലാതെ വേദനിപ്പിച്ച സംഭവമായിരുന്നു അതെന്ന് സുബി പറഞ്ഞിരുന്നു.

Advertisements

ജീവിതത്തെ കുറിച്ച് തന്നെ വ്യത്യസ്തമായ കാഴ്ചപ്പാടുള്ള വ്യക്തിയാണ് സുബി. വര്‍ഷങ്ങളായി സിനിമയും സീരിയലും സ്റ്റേജ് ഷോകളുമായി നട?ക്കുന്ന സുബി വിവാഹിതയാകാത്തത് എന്താണെന്നത് എല്ലാവരും എപ്പോഴും ചോദിക്കുന്ന കാര്യമാണ്. ‘നാട്ടുകാരെ ബോധിപ്പിക്കാനായി ചെയ്യേണ്ടതല്ലല്ലോ കല്യാണം. നല്ല നട്ടെല്ലുള്ള ഒരാളായിരിക്കണം. ഭാര്യയുടെ ചെലവില്‍ കഴിയുന്ന ഒരാളായിരിക്കരുത്. പണിയെടുത്ത് ഭാര്യയെ നോക്കണം. നമ്മളെ നന്നായിട്ട് സ്നേഹിക്കണം.’
‘പരസ്ത്രീ ബന്ധം അറിഞ്ഞാല്‍ തല്ലിക്കൊന്നോളും. ഞാന്‍ സ്നേഹിക്കുന്നത് പോലെ എന്റെ വീട്ടുകാരേയും സ്നേഹിക്കണം. കലാകാരന്‍മാര്‍ തന്നെ വേണമെന്നില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യുഎസില്‍ നിന്നൊരു പ്രൊപ്പോസല്‍ വന്നിരുന്നു.’ ‘അത്ര ദൂരെ പോവാനൊന്നും താല്‍പര്യമില്ലെന്നുമായിരുന്നു’ മുമ്പൊരിക്കല്‍ ഒരു പരിപാടിയില്‍ വെച്ച് സംസാരിക്കവെ സുബി പറഞ്ഞത്. സുബിയുടെ അച്ഛന്‍ നേരത്തെ മരിച്ചതാണ്. അച്ഛനെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം സുബിയുടെ കണ്ണുകള്‍ നിറയും. സുബിക്കൊരു സഹോദരനാണുള്ളത്. ഇപ്പോഴിത സുബിയുടെ പുതിയൊരു വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്. തന്റെ വിവാഹത്തെ കുറിച്ചാണ് സുബി വീഡിയോയില്‍ സംസാരിക്കുന്നത്. ഒരാള്‍ തന്നെ വിവാഹം ചെയ്യാനുള്ള ആ?ഗ്രഹം പ്രകടിപ്പിച്ച് ഒപ്പം കൂടിയിട്ടുണ്ടെന്നാണ് ഫ്‌ലവേഴ്‌സില്‍ സംപ്രേഷണം ചെയ്യുന്ന ഷോയായ ഒരു കോടിയില്‍ പങ്കെടുത്ത് സംസാരിക്കവെ സുബി സുരേഷ് പറഞ്ഞത്.

‘ഒരു സത്യം തുറന്ന് പറയട്ടെ…. എന്നെ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് ഒരാള്‍ കൂടെ കൂടിയിട്ടുണ്ട്. പുള്ളിക്കാരന്‍ ഏഴ് പവന്റെ താലി മാലക്ക് വരെ ഓര്‍ഡര്‍ കൊടുത്തിട്ടാണ് നടക്കുന്നത്.’ ‘പുള്ളിക്ക് ഫെബ്രുവരിയില്‍ കല്യാണം നടത്തണമെന്നാണ്. വെറുതെ പറഞ്ഞതല്ല സത്യമാണ്’ സുബി പറഞ്ഞു. സുബിയുടെ വെളിപ്പെടുത്തല്‍ കേട്ട് ഷോയുടെ അവതാരകന്‍ ശ്രീകണ്ഠന്‍ നായര്‍ ഇത് സത്യമല്ലേയെന്ന് തുടരെ തുടരെ ചോദിക്കുന്നുണ്ട്. തന്റെ പ്രോ?ഗ്രാമിന് ഒരു സത്യമുണ്ടെന്നും വെറും വാക്ക് പറയരുതെന്നും ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞപ്പോള്‍ താന്‍ പറഞ്ഞതെല്ലാം സത്യമാണെന്ന് വീണ്ടും സുബി ഉറപ്പിച്ച് പറഞ്ഞു. ഒപ്പം തന്നെ വിവാഹം കഴിക്കാന്‍ ആ?ഗ്രഹം പ്രകടപ്പിച്ചയാള്‍ ആരാണെന്ന് ഇപ്പോള്‍ തന്നെ കാണിച്ച് തരാമെന്നും സുബി പുതിയ പ്രമോയില്‍ പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.