മുംബൈ: വിമാനത്താവളങ്ങളിലെ പരിശോധനയ്ക്കിടെ കൃത്രിമക്കാല്‍ ഊരി മാറ്റേണ്ടിവരുന്നത് കടുത്ത വേദന സഹിച്ചെന്ന് നടിയും നര്‍ത്തകിയുമായ സുധ ചന്ദ്രന്‍. ഇത്തരം പരിശോധന ഒഴിവാക്കാന്‍ എന്തെങ്കിലും ചെയ്യണമെന്ന് സുധ ചന്ദ്രന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ അഭ്യര്‍ത്ഥിച്ചു. പരിശോധനകള്‍ ഒഴിവാക്കാന്‍ തന്നെ പോലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക കാര്‍ഡ് നല്‍കുന്നത് പരിഗണനയിലെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാറപകടത്തെ തുടര്‍ന്നാണ് സുധയ്ക്ക് കാല്‍ നഷ്ടമാകുന്നത്. പിന്നീട് കൃത്രിമ കാലിന്റെ സഹായത്തോടെ സുധ നൃത്തത്തിലേക്കും അഭിനയത്തിലേക്കും തിരിച്ചെത്തിയിരുന്നു. സുധയുടെ ഇന്‍സ്റ്റഗ്രാം വീഡിയോ ഇതിനോടകം നിരവധി പേരാണ് പങ്കുവെച്ചിരിക്കുന്നത്.