കോട്ടയം: കുടയംപടിയിലെ സ്റ്റെപ്‌സ് ഫുട്‌വെയർ ഉടമ കെ.സി. ബിനു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഇതിനു കാരണക്കാരനായ ബാങ്ക് മാനേജർ പ്രദീപിനെ രക്ഷിക്കാൻ പോലീസ് ശ്രമിക്കുന്നതായി ബിനുവിൻ്റെ മകൾ നന്ദന ബിനു. കർണാടക ബാങ്കിൽനിന്നും എടുത്ത ലോണിൻ്റെ തിരിച്ചടവ് മുടങ്ങിയതിൻ്റെ പേരിൽ മാനേജർ പ്രദീപിന്റെ നിരന്തരമുള്ള ഭീഷണിയിൽ മനംനൊന്താണ് അച്ഛൻ ആത്മഹത്യ ചെയ്തത്. ഇക്കാര്യത്തിൽ വോയ്‌സ് കോൾ റിക്കാർഡ് അടക്കമുള്ള തെളിവുകൾ
പോലീസിനു കൊടുത്തിട്ടുള്ളതാണ്. എന്നാൽ, അച്ഛൻ്റെ ആത്മഹത്യ അദ്ദേഹത്തിന്റെ സ്വഭാവരീതികൾ മൂലമാണെന്നും 12 വർഷം മുൻപ് ഞങ്ങളുടെ മുത്തച്ഛൻ ആത്മഹത്യ ചെയ്തിട്ടുള്ളതിനാൽ ആത്മഹത്യാ പ്രവണതയുള്ള ആളാണെന്നും വരുത്തി ത്തീർത്ത് ബാങ്ക് മാനേജരെ സംരക്ഷിക്കാനുതകുന്ന രീതിയിൽ പോലീസ് അന്വ ഷണറിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചതായി അറിയുന്നു.
ബാങ്കിൽനിന്നും അച്ഛൻ എടുത്ത ലോൺ ക്ലോസ് ചെയ്‌തിരുന്നു എന്നാണ് പോലീസ് പറയുന്നത്. എന്നാൽ, ബാങ്കിൽ അന്വേഷിച്ചപ്പോൾ ലോൺ ക്ലോസ് ചെയ്‌തിട്ടില്ലെന്നും 4,11,000 രൂപ അടയ്ക്കാനുണ്ടെന്നുമാണ് ബാങ്ക് അധികൃതർ അറിയിച്ചത്. മറ്റു കട ബാധ്യതകൾ മൂലമാണ് അച്ഛൻ ആത്മഹത്യ ചെയ്‌തതെന്നാണ് പോലീസ് ഭാഷ്യം. പോലീസ് അന്വേഷണം സുതാര്യമായല്ല നടന്നത്. ബാങ്ക് മാനേജരെ സംരക്ഷി ക്കാൻവേണ്ടി കേസ് വഴിതിരിച്ചുവിടുന്നതായി സംശയിക്കുന്നു. നിലവിലുള്ള അന്വേ ഷണത്തിൽനിന്ന് ഞങ്ങൾ നീതി പ്രതീക്ഷിക്കുന്നില്ല. സത്യസന്ധരായ ഉദ്യോഗസ്ഥ രെക്കൊണ്ട് പുനരന്വേഷണം ആവശ്യപ്പെട്ട് കോട്ടയം എസ്‌പിക്ക് പരാതി നൽകുമെന്നും നന്ദന പറഞ്ഞു. അച്ഛന്റെ മരണത്തെത്തുടർന്ന്, വസ്‌തുതകൾ ബോധ്യമുള്ള പൊതുസമൂഹത്തിന്റെ സഹായത്താലാണ് ഞങ്ങൾ കഴിയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മന്ത്രി വി.എൻ. വാസവൻ, തോമസ് ചാഴി കാടൻ എംപി, തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ, പി.സി. ജോർജ്, വ്യാപാരി -വ്യവസായി ഏകോപന സമിതി നേതാക്കൾ, കെ.ആർ.എഫ്.എ നേതാക്കൾ, ജെയ്ക് സി. തോമസ്, അഡ്വ. അനിൽകുമാർ, പ്രമോദ് ചന്ദ്രൻ തുടങ്ങിയവരും ഓട്ടോ തൊഴിലാളികളുടമടക്കം നിരവധിപ്പേർ വീട്ടിലെത്തി ഞങ്ങളെ ആശ്വസിപ്പിക്കുകയും സഹായിക്കുകയും ചെയ്തു. അമ്മയും രണ്ടു പെൺമക്കളുമുള്ള ഞങ്ങൾക്കെതിരേ വസ്തു താവിരുദ്ധമായ ആരോപണങ്ങൾ ഉയർന്നുവന്നത് അതീവ ദുഃഖകരമാണ്. ബിനുവിൻറെ ഭാര്യ ഷൈനി, ബിനുവിൻ്റെ സഹോദരൻ ബിജു, വ്യാപാരി-വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റിയംഗം കോട്ടയം ബിജു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.