വളര്‍ത്തുനായയുടെ ബെല്‍റ്റ് സ്വന്തം കഴുത്തില്‍ മുറുക്കി ജീവനൊടുക്കി; നിത്യചെലവിന് പോലും പണമില്ലാതെ ഓടിയിട്ടും ആരുമറിഞ്ഞില്ല; ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന്

തൃശൂര്‍: സഹകരണബാങ്കിലെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തതു. തൃശൂര്‍ നല്ലങ്കര സ്വദേശി വിജയനാണ് മരിച്ചത്. വീട്ടിനു പുറകിലെ മരത്തില്‍ വളര്‍ത്തുനായയുടെ കഴുത്തിലെ ബെല്‍റ്റ് സ്വന്തം കഴുത്തില്‍ മുറുക്കിയാണ് വിജയന്‍ ജീവനൊടുക്കിയത്.

Advertisements

മൂത്ത മകന്റെ വിവാഹാവശ്യത്തിനായി 8 വര്‍ഷം മുമ്പാണ് വിജയന്‍ ഒല്ലൂക്കര സഹകരണ ബാങ്കില്‍ നിന്ന് നാലര ലക്ഷം രൂപ വായ്പയെടുത്തത്. കൊത്തുപണിക്കാരനായിരുന്ന മൂത്ത മകന് അസുഖം മൂലം ജോലിക്ക് പോകാന്‍ കഴിയാതായതോടെ വായ്പ തിരിച്ചടവ് മുടങ്ങി. ഇതോടെ പലിശ സഹിതം എട്ടര ലക്ഷമായി കുടിശ്ശിക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കൊവിഡ് കാരണം ഓട്ടോറിക്ഷക്ക് ഓട്ടം കുറഞ്ഞതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്നു. നിത്യചിലവിന് പോലും പണമില്ലാതായി. വൈദ്യുതി ബന്ധവും വിച്ഛേദിക്കുന്ന അവസ്ഥയിലായിരുന്നു. ഇതിന് പിന്നാലെയാണ് ബാങ്കില്‍ നിന്ന് നോട്ടീസ് ലഭിച്ചതും ഓട്ടോറിക്ഷ ഡ്രൈവറായ വിജയന്‍ മാനസിക സമ്മര്‍ദ്ദത്തിനടിപ്പെട്ടതും. അതേസമയം മാര്‍ച്ച് 31നകം വായ്പ തിരിച്ചടച്ചാല്‍ ആനൂകൂല്യം ലഭിക്കുമെന്നതിനാല്‍ 1200 ഓളം പേര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.

Hot Topics

Related Articles