പാമ്പാടി സ്വദേശിയെ അജ്മാനിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി : ജീവനൊടുക്കിയത് എന്ന് പ്രാഥമിക നിഗമനം

പാമ്പാടി: കോട്ടയം പാമ്പാടി സ്വദേശിയായ കുര്യാക്കോസ് ജോർജ്ജ് (53) അജ്മാനിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

Advertisements

നാല് വർഷമായി അജ്മാനിലെ ഒരു പ്ലാസ്റ്റിക് നിർമ്മാണ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.മൃതദേഹം ജബൽ അലി ക്രിമേഷൻ സെന്ററിൽ ബന്ധുക്കളുടെയും കമ്പനി സഹപ്രവർത്തകരുടെയും സാന്നിധ്യത്തിൽ സംസ്കരിച്ചു. നിയമനടപടികൾ സാമൂഹ്യപ്രവർത്തകൻ സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കി.

Hot Topics

Related Articles