ന്യൂസ് ഡെസ്ക് : മലയാള ചലച്ചിത്ര രംഗത്ത് ഏറെ ആരാധകരുള്ള കുടുംബമാണ് സുകുമാരന്റേത്. മലയാള ചലച്ചിത്ര രംഗത്ത് സുകുമാരൻ പൂർത്തിയാക്കാതെ പോയ സ്പേസിലേയ്ക്ക് മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും കടന്ന് വരികയായിരുന്നു. ഇന്ന് മലയാള സിനിമയിലെ അഭിവാജ്യ ഘടകങ്ങളാണ് ഇരുവരും . മക്കളെ സിനിമയിൽ എത്തിക്കുക എന്നത് സുകുമാരന്റെ വലിയ ആഗ്രഹമായിരുന്നു. മരണത്തിന് മുൻപ് വരെ സുകുമാരൻ ഇതിനെ കുറിച്ച് സൂചിപ്പിച്ചിരുന്നതായി ഭാര്യ മല്ലിക പറയുന്നു. കുടുംബത്തെക്കുറിച്ച് മല്ലിക പറഞ്ഞ വാക്കുകളാണ് സിനിമാ ലോകം ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.
മരണത്തിനു രണ്ട് മണിക്കൂര്‍ മുന്‍പ് മൂത്ത മകന്‍ ഇന്ദ്രജിത്തിനെ കൊണ്ട് സുകുമാരന്‍ പാട്ട് പാടിപ്പിച്ച സംഭവം ഓര്‍ത്തെടുക്കുകയാണ് മല്ലിക സുകുമാരന്‍.
മരിക്കുന്നതിനു രണ്ട് മണിക്കൂര്‍ മുന്‍പ് ഇന്ദ്രജിത്തിനെ കൊണ്ട് സുകുമാരന്‍ ഒരു പാട്ട് പാടിച്ചു. ‘ഇവിടെ വാടാ പാട്ട് പാട്’ എന്ന് സുകുമാരന്‍ ഇന്ദ്രജിത്തിനോട് പറയുകയായിരുന്നു. ഇന്ദ്രജിത്ത് പാടിയെന്നും മല്ലിക പറയുന്നു. മരിക്കുമെന്നൊന്നും അപ്പോള്‍ ഒരു ചിന്തയുമില്ലായിരുന്നെന്നും മല്ലിക പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുട്ടിക്കാലം മുതലേ ഇന്ദ്രജിത്തും പൃഥ്വിരാജും കലാരംഗത്ത് സജീവമായിരുന്നു. സ്‌കൂളില്‍ എല്ലാ പരിപാടികള്‍ക്കും മുന്‍പന്തിയിലുണ്ടാകും. മക്കളുടെ കലാവാസന കണ്ട് സുകുമാരന്‍ പലപ്പോഴും ഇവര്‍ രണ്ട് പേരും കറങ്ങി തിരിഞ്ഞ് സിനിമയില്‍ തന്നെ എത്തുമെന്ന് പറയാറുണ്ടെന്ന് മല്ലിക ഓര്‍ക്കുന്നു. സ്‌കൂളില്‍ മക്കളുടെ കലാപരിപാടികള്‍ നടക്കുമ്പോൾ അത് കാണാന്‍ സുകുമാരന്‍ സമയം കണ്ടെത്തി പോകുമായിരുന്നു.
പകര്‍ന്നാടാന്‍ ഒട്ടേറെ കരുത്തുറ്റ കഥാപാത്രങ്ങള്‍ ബാക്കിവച്ചാണ് സുകുമാരന്‍ വിടവാങ്ങിയത്. സുകുമാരന്റെ മരണം തന്നെ വല്ലാതെ തളര്‍ത്തിയിരുന്നതായി ഭാര്യയും നടിയുമായ മല്ലിക സുകുമാരന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ‘സുകുവേട്ടന്റെ മരണത്തെ തുടര്‍ന്ന് ജീവിതം അവസാനിപ്പിക്കാന്‍ പോലും ആലോചിച്ചവളാണ് ഞാന്‍. രണ്ടു മക്കളെയും നല്ല നിലയിലെത്തിക്കണമെന്ന സുകുവേട്ടന്റെ മോഹം സഫലീകരിക്കാനാണ് തുടര്‍ന്നും ജീവിച്ചത്. അതൊരു വാശിയായിരുന്നു. സുകുവേട്ടനെ വേദനിപ്പിച്ചവര്‍ക്കു മുന്നില്‍ മക്കളെ വളര്‍ത്തണമെന്ന വാശി,’ മല്ലിക പറഞ്ഞു.
1945 മാര്‍ച്ച് 18 നാണ് സുകുമാരന്റെ ജനനം. കോളേജ് അധ്യാപകനായാണ് സുകുമാരന്‍ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു.എം.ടി.വാസുദേവന്‍ നായരുടെ നിര്‍മാല്യത്തില്‍ അവസരം ലഭിച്ചപ്പോള്‍ സുകുമാരന്‍ രണ്ടാമതൊന്ന് ചിന്തിച്ചില്ല. നിര്‍മാല്യത്തിനു ശേഷം ഏതാനും വര്‍ഷങ്ങള്‍ സിനിമയില്‍ കാര്യമായ അവസരം ലഭിച്ചില്ല. വീണ്ടും അധ്യാപന രംഗത്ത് തന്നെ ശ്രദ്ധ ചെലുത്താമെന്ന് സുകുമാരന്‍ ആ സമയത്ത് കരുതിയിരുന്നു. എന്നാല്‍, 1977 ല്‍ ശംഖുപുഷ്പം എന്ന ചിത്രത്തില്‍ സുകുമാരന് മികച്ച വേഷം ലഭിച്ചു. പിന്നീടങ്ങോട്ട് മലയാള സിനിമയില്‍ സജീവ സാന്നിധ്യമാകുകയായിരുന്നു അദ്ദേഹം. 1997 ജൂണ്‍ 16 നാണ് സുകുമാരന്‍ അന്തരിച്ചത്.