പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു; സുൽത്താൻ ബത്തേരിയിൽ രണ്ടുപേർ അറസ്റ്റിൽ

കായക്കുന്ന്: പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. നടവയല്‍ സ്വപ്ന വീട്ടില്‍ എം.എൻ. സുധീഷ്(40)നെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിലെ മുഖ്യ പ്രതി നടവയല്‍ കായക്കുന്ന് തലാപ്പില്‍ വീട് ടി. എ. റിനീഷ് (33) നെ ബുധനാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ ലോഡ്ജില്‍ കാറില്‍ എത്തിച്ച്‌ പീഡനത്തിന് ഒത്താശ ചെയ്തതിനാണ് സുധീഷ് അറസ്റ്റിലായിട്ടുള്ളത്. 2024 ഫെബ്രുവരിയിലായിരുന്നു സംഭവം.

Advertisements

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ബത്തേരി നഗരത്തിലെ ലോഡ്‌ജിലെത്തിച്ചാണ് ഉപദ്രവിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നേരത്തെ അറസ്റ്റിലായ റിനീഷ് നിലവില്‍ റിമാൻഡില്‍ കഴിയുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മറ്റൊരു സംഭവത്തില്‍ മറ്റൊരു സംഭവത്തില്‍ ഭിന്നശേഷിക്കാരിയായ യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച്‌ ശേഷം 25 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. കൊല്ലം ശാസ്താംകോട്ട സ്വദേശി ഷൈൻ സിദ്ധിഖിനെയാണ് തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട കുമ്ബഴയിലുള്ള ബാങ്കില്‍ താല്‍കാലിക ജീവനക്കാരനാണ് അറസ്റ്റിലായ ഷൈൻ സിദ്ധിഖ്. 2021 ജൂലൈ മുതല്‍ 2022 ജനുവരി വരെ തിരുവല്ലയിലെ ഹോട്ടലില്‍ വെച്ച്‌ പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. 2024 ല്‍ തിരുവനന്തപുരത്ത് എത്തിച്ചും പീ‍ഡനത്തിന് ഇരയാക്കി.

Hot Topics

Related Articles