ഹോം ഗ്രൗണ്ടിൽ കത്തിക്കയറുമോ സണ്‍റൈസേഴ്‌സ് ; ഐപിഎല്ലിൽ ഇന്ന് ചെന്നൈ ഹൈദരാബാദ് പോരാട്ടം

ഹൈദരാബാദ് : ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണിലെ 18ാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും നേര്‍ക്കുനേര്‍.ഹൈദരാബാദിന്റെ തട്ടകത്തിലാണ് മത്സരം. ഇരു ടീമും അവസാന മത്സരത്തില്‍ തോറ്റതിനാല്‍ വിജയ വഴിയില്‍ തിരിച്ചെത്തേണ്ടത് ഇന്ന് അത്യാവശ്യമാണ്. അവസാന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് 7 വിക്കറ്റിന് തോറ്റ ക്ഷീണത്തിലാണ് ഹൈദരാബാദ് ഇറങ്ങുന്നത്. പാറ്റ് കമ്മിന്‍സ് നയിക്കുന്ന ഹൈദരാബാദ് ശക്തരായ താരങ്ങളുടെ നിരയാണ്.

Advertisements

എന്നാല്‍ മികവിനൊത്ത് സ്ഥിരതയോടെ കളിക്കാനാവുന്നില്ല. മുംബൈ ഇന്ത്യന്‍സിനെതിരേ റെക്കോഡ് ഐപിഎല്‍ ടീം സ്‌കോര്‍ നേടി ഞെട്ടിക്കാന്‍ ഹൈദരാബാദിനായിരുന്നു. സിഎസ്‌കെയ്‌ക്കെതിരേയും ഇതേ വെടിക്കെട്ടാണ് ഹൈദരാബാദ് പ്രതീക്ഷിക്കുന്നത്. ബാറ്റിങ്ങിന് അനുകൂലമായ പിച്ചായിരിക്കും ഹൈദരാബാദിലേത്. അതുകൊണ്ടുതന്നെ ടോസ് വളരെ നിര്‍ണ്ണായകമാണ്. ടോസ് നേടുന്ന ടീം ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കാനാണ് സാധ്യത കൂടുതല്‍.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചെന്നൈ സൂപ്പര്‍ കിങ്‌സ് അവസാന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോടാണ് തോറ്റത്. ആദ്യ രണ്ട് മത്സരവും ജയിച്ച ശേഷമാണ് സിഎസ്‌കെയുടെ ഈ തോല്‍വി. ഹൈദരാബാദിനെ വീഴ്ത്തി വീണ്ടും വിജയവഴിയിലേക്കെത്തുകയെനന്നതാവും സിഎസ്‌കെയുടെ ലക്ഷ്യം. റുതുരാജ് ഗെയ്ക് വാദിന്റെ മോശം ഫോമാണ് സിഎസ്‌കെയുടെ പ്രശ്‌നം. ടോപ് ഓഡര്‍ സ്ഥിരതയോടെ കളിക്കാത്ത പക്ഷം സിഎസ്‌കെയ്ക്ക് കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല.

നേര്‍ക്കുനേര്‍ കണക്കില്‍ സിഎസ്‌കെയ്ക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്. 19 തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ 14 തവണയും സിഎസ്‌കെ ജയിച്ചു. 5 തവണയാണ് ഹൈദരാബാദിന് ജയിക്കാനായത്. തട്ടകത്തിന്റെ ആനുകൂല്യം ഹൈദരാബാദിനെ തുണക്കുമോയെന്നത് കണ്ടറിയാം.

Hot Topics

Related Articles