സുനില്‍ ഛേത്രി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി : ടീമിൽ ആറ് മലയാളികളും

ന്യൂഡല്‍ഹി: ഇതിഹാസ താരം സുനില്‍ ഛേത്രി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ പോരാട്ടത്തിനുള്ള 30 അംഗ പ്രാഥമിക സംഘത്തിലേക്കാണ് മുന്‍ നായകന്‍ തിരിച്ചെത്തിയത്.സിംഗപ്പുരിനെതിരായ പോരാട്ടത്തിനുള്ള പ്രാഥമിക സംഘത്തെയാണ് പ്രഖ്യാപിച്ചത്. ഈ മാസം 20 മുതല്‍ ബംഗളൂരുവിലാണ് ഇന്ത്യന്‍ ടീമിന്റെ പരിശീലന ക്യാംപ്. സിംഗപ്പുരിനെതിരായ പോരാട്ടങ്ങള്‍ ഒക്ടോബർ 9നും 14നുമായാണ് അരങ്ങേറുന്നത്.

Advertisements

ടീമില്‍ 6 മലയാളി താരങ്ങളും ഇടംപിടിച്ചിട്ടുണ്ട്. മധ്യനിര താരങ്ങളായ ആഷിഖ് കുരുണിയന്‍, ജിതിന്‍ എംഎസ്, വിബിന്‍ മോഹനന്‍, മുന്നേറ്റ താരങ്ങളായ മുഹമ്മദ് സനാന്‍, മുഹമ്മദ് സുഹൈല്‍, പ്രതിരോധ താരം മുഹമ്മദ് ഉവൈസ് എന്നിവരാണ് ടീമിലെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കാഫ നേഷന്‍സ് കപ്പില്‍ മൂന്നാം സ്ഥാനം നേടിയതിനു പിന്നാലെയാണ് പരിശീലകന്‍ ഖാലിദ് ജമീല്‍ 30 അംഗ പ്രാഥമിക സംഘത്തെ തിരഞ്ഞെടുത്തത്. രാജ്യാന്തര ഫുട്‌ബോളില്‍ നിന്നു വിരമിച്ച ശേഷം ഇന്ത്യന്‍ ടീമിന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്നു ഛേത്രി തീരുമാനം മാറ്റി ടീമില്‍ തിരിച്ചെത്തിയിരുന്നു.

Hot Topics

Related Articles