പുതിയ നാഴിക്കല്ലുകൾ പിന്നിടാൻ ഛേത്രി ; ഇന്ത്യൻ ഫുട്ബോള്‍ ഇതിഹാസം സുനില്‍ ഛേത്രിക്കിന്ന് 150-ാം അന്താരാഷ്‌ട്ര മത്സരം

ഗോഹട്ടി : ഇന്ത്യൻ ഫുട്ബോള്‍ ഇതിഹാസം സുനില്‍ ഛേത്രി 150-ാം അന്താരാഷ്‌ട്ര മത്സരത്തിനിറങ്ങുന്നു. ഇന്ന് ഗോഹട്ടിയില്‍ നടക്കുന്ന 2026 ഫിഫ ലോകകപ്പ് യോഗ്യതയില്‍ അഫ്ഗാനിസ്ഥാനെതിരേയുള്ള രണ്ടാംപാദ മത്സരത്തില്‍ ഇറങ്ങുന്നതോടെയാണ് ഛേത്രി പേര് പുതിയ നാഴികക്കല്ലില്‍ കുറിക്കുക.ഇന്ത്യക്കായി 150 മത്സരങ്ങളില്‍ ഇറങ്ങുന്ന ആദ്യത്തെയാളെന്ന റിക്കാർഡിലാണ് ഛേത്രി. രണ്ടാം റൗണ്ട് യോഗ്യതാ മത്സരത്തിലെ ഗ്രൂപ്പ് എയിലാണ് ഇന്ത്യ. അഫ്ഗാനെതിരേ സൗദിയില്‍ നടന്ന മത്സരം ഗോള്‍രഹിത സമനിലയായിരുന്നു. 117-ാം റാങ്കിലുള്ള ഇന്ത്യയെക്കാള്‍ റാങ്കിംഗില്‍ താഴെയുള്ള അഫ്ഗാനിസ്ഥാനെതിരേ ഗോള്‍ നേടാൻ കഴിയാത്തത് ടീമിന്‍റെ മുന്നേറ്റത്തെ ഉലച്ചിരിക്കുകയാണ്. 

Advertisements

പുതിയ നാഴികക്കല്ല് കുറിക്കുന്ന മത്സരത്തില്‍ നായകൻ ഗോള്‍ നേടി ഇന്ത്യയുടെ ഗോളിനുള്ള കാത്തിരിപ്പ് അവസാനിപ്പിക്കുമെന്ന പ്രതീക്ഷയിലാണ്. ലോകകപ്പ് യോഗ്യതയില്‍ 2023 നവംബർ 16ന് കുവൈറ്റിനെതിരേ ഗോള്‍ നേടിയശേഷം ഇന്ത്യക്ക് ഇതുവരെ എതിർ വലകുലുക്കാനായിട്ടില്ല. ഇന്ദിര ഗാന്ധി അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ നടക്കുന്ന തന്‍റെ 150-ാം അന്താരാഷ്‌ട്ര മത്സരത്തില്‍ അവസരത്തിനൊത്തുയർന്ന് ഗോളുകള്‍ നേടി മത്സരം അവിസ്മരണീയമാക്കി മാറ്റാനുള്ള അവസരമാണ് ഛേത്രിക്കു ലഭിച്ചിരിക്കുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2005ല്‍ പാക്കിസ്ഥാനെതിരേയുള്ള സൗഹൃദ മത്സരത്തോടെ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച ഛേത്രി ഇതുവരെ 93 ഗോളുകള്‍ നേടി. നിലവില്‍ കളിക്കുന്നവരില്‍ ഗോളുകളുടെ എണ്ണത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (128), ലയണല്‍ മെസി (106) എന്നിവർക്കുപിന്നില്‍ ഇന്ത്യൻ നായകൻ മൂന്നാമതാണ്. ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതും ഛേത്രി തന്നെ. ഇന്ത്യക്കായി 11 ട്രോഫികളും നേടിയിട്ടുണ്ട്. 

രാജ്യത്തിനുവേണ്ടി കളിക്കുമെന്ന് വിചാരിക്കുകയോ സ്വപ്നത്തില്‍ പോലും കരുതുകയോ ചെയ്തിരുന്നില്ലെന്നാണ് ഛേത്രി പറഞ്ഞത്. ഞാൻ കളിച്ചു തുടങ്ങിയപ്പോള്‍, ഒരു ദിവസം രാജ്യത്തിനുവേണ്ടി കളിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നിയിരുന്നില്ല. സത്യത്തില്‍, കുറച്ച്‌ ദിവസങ്ങള്‍ക്ക് മുന്പ്, ഞാൻ ഇത്തരമൊരു റിക്കാർഡിന്‍റെ വക്കിലാണ് എന്ന് ഞാൻ അറിഞ്ഞിരുന്നില്ല. ഒന്നു ചിന്തിച്ചു നോക്കുന്പോള്‍, അത് അവിശ്വസനീയമായ ഒരു നേട്ടമാണ്. ഈ സ്ഥിതിവിവരക്കണക്കില്‍ ഞാൻ വളരെ ഭാഗ്യവാനാണ്, അങ്ങേയറ്റം നന്ദിയുള്ളവനുമാണ് -ഛേത്രി പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.