കാലിഫോര്‍ണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നുള്ള പുതിയ ചിത്രം ഇപ്പോള്‍ ആശങ്കയ്ക്ക് വഴി തുറന്നിരിക്കുകയാണ്. സുനിത വില്യംസും ബുച്ച് വില്‍മോറും ഭക്ഷണം തയ്യാറാക്കുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിലെ സുനിതയുടെ രൂപമാണ് ചർച്ചയ്ക്ക് കാരണം. ശാരീരികനിലയില്‍ നന്നേ വ്യത്യാസം വന്ന സുനിതയെ ചിത്രത്തില്‍ കാണാം. ഇതാണ് ദീർഘകാല ബഹിരാകാശ വാസം സുനിത വില്യസിന്റെ ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കുന്നുണ്ടോ എന്ന ആശങ്ക വർധിപ്പിക്കാനിടയാക്കുന്നത്.
മുൻപും ബഹിരാകാശ നിലയത്തില്‍ ദൗത്യത്തിനായി സുനിത പോയിട്ടുണ്ടെങ്കിലും ഇത്തവണ അപ്രതീക്ഷിതമായാണ് ബഹിരാകാശ നിലയത്തില്‍ ദീർഘനാള്‍ കഴിയേണ്ടി വന്നത്. ബോയിങ് സ്റ്റാർലൈനർ പേടകത്തില്‍ പരീക്ഷണാർഥം നിലയത്തില്‍ എത്തിയ സുനിത വില്യംസിനും ബുച്ച് വില്‍മോറിനും പേടകത്തിലെ സാങ്കേതിക തകരാർ കാരണം അതില്‍ തിരിച്ചുവരാനായില്ല. ഫെബ്രുവരിയില്‍ തിരിച്ചുവരുന്ന ക്രൂ 9 പേടകത്തിലാണ് ഭൂമിയിലേക്ക് ഇരുവരും തിരികെയെത്തുക.