സൂര്യാഘാതം : സൂപ്പർതാരം ഷാരൂഖ് ഖാൻ ആശുപത്രിയിൽ 

മുംബൈ : സൂര്യാഘാതത്തെ തുടർന്ന് ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനെ അഹമ്മദാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഐ.പി.എല്ലിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും സണ്‍ റൈസേ‌ഴ്‌സ് ഹൈദരാബാദും തമ്മിലുള്ള മത്സരം കാണാൻ അഹമ്മദാബാദിലെത്തിയതായിരുന്നു താരം. മത്സരത്തിനിടെ സൂര്യാഘാതത്തെ തുടർന്ന് ഷാരൂഖ് അസുഖബാധിതനായെന്നാണ് റിപ്പോർട്ട്. അഹമ്മദാബാദില്‍ 45 ഡിഗ്രി സെല്‍ഷ്യസ് ഉയർന്ന താപനിലയില്‍ നടന് നിർജ്ജലീകരണം അനുഭവപ്പെടുകയായിരുന്നു. ആരോഗ്യനില തൃപ്തികരമാണെങ്കിലും അദ്ദേഹം മെഡിക്കല്‍ നിരീക്ഷണത്തിലാണ്. ആശുപത്രിക്ക് ചുറ്റും സുരക്ഷ കർശനമാക്കിയിട്ടുണ്ടെന്നും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അടുത്ത സുഹൃത്തും നടിയുമായ ജൂഹി ചൗള ആശുപത്രിയില്‍ എത്തി ഷാരൂഖിനെ സന്ദർശിച്ചു.

Advertisements

Hot Topics

Related Articles