കേരളത്തിൽ മാത്രമല്ല ഇന്ത്യ ഒട്ടാകെ തമിഴ് നടന്മാർക്ക് ആരാധകർ ഏറെയാണ്. പുറത്തിറങ്ങുന്ന സിനിമയും കഥാപാത്രങ്ങളും അനുസരിച്ച് ഇവരുടെ ജനസമ്മതിയിൽ മാറ്റങ്ങൾ വന്നു കൊണ്ടിരിക്കും. അത്തരത്തിൽ സെപ്റ്റംബർ മാസത്തിൽ ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ നടന്മാരുടെ ലിസ്റ്റ് പുറത്തു വിട്ടിരിക്കുകയാണ് പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ .
പുതിയ പട്ടിക അനുസരിച്ച് നടൻ വിജയ് ഒന്നാം സ്ഥാനത്തും അജിത്ത് സൂര്യ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത് എത്തി. ജയിലർ എന്ന സിനിമയുടെ ബ്ലോക്സ് ബസ്റ്റർ വിജയത്തിനു ശേഷവും സൂപ്പർ സ്റ്റാർ രജനികാന്ത് നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരിക്കുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഞ്ചാം സ്ഥാനത്ത് ധനുഷും ആറാം സ്ഥാനത്ത് കമൽഹാസനും ആണ് . ഏഴാം സ്ഥാനം വിക്രം നേടിയപ്പോൾ വിജയ് സേതുപതി എട്ടാം സ്ഥാനത്ത് എത്തി. ശിവ കാർത്തികേയൻ ഒമ്പതാം സ്ഥാനം ലഭിച്ചപ്പോൾ കാർത്തി പത്താം സ്ഥാനം നേടി.
ഈ വർഷം ജനുവരിയിലെ ലിസ്റ്റ് പ്രകാരം കമൽ ഹാസൻ അഞ്ചാം സ്ഥാനത്തായിരുന്നു. എന്നാൽ ഇത്തവണ അഞ്ചാം സ്ഥാനത്തേക്ക് ധനുഷ് എത്തിയതോടെ കമൽഹാസന് ആറാം സ്ഥാനത്തിൽ തൃപ്തിപ്പെടേണ്ടി വന്നിട്ടുണ്ട്. ഏഴാം സ്ഥാനത്തായിരുന്ന ശിവകാർത്തികേയൻ ഇത്തവണ ഒൻപതാം സ്ഥാനത്താണ്. വിജയ് സേതുപതി എട്ടും വിക്രം ഏഴുമാണ് ഇപ്പോൾ. ജനുവരിയിൽ വിക്രം എട്ടും വിജയ് സേതുപതി ഒൻപതും സ്ഥാനങ്ങളിൽ ആയിരുന്നു.