തിരുവനന്തപുരം: ഹയര്‍സെക്കണ്ടറി ഒന്നാംവര്‍ഷ പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. 2022 ജനുവരി 31 ആരംഭിക്കുന്ന ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി പരീക്ഷകള്‍ ഫെബ്രുവരി നാലിന് അവസാനിക്കും. പിഴ കൂടാതെ ഫീസ് അടക്കുന്നതിനുള്ള അവസാന തീയതി ഡിസംബര്‍ 15 ആണ്. ഡിസംബര്‍ 17 വരെ 20 രൂപ പിഴയോടുകൂടി ഫീസടക്കാം. ശേഷം, ഡിസംബര്‍ 20 വരെ 600 രൂപ പിഴയോടുകൂടി ഫീസടക്കാം.അപേക്ഷാ ഫോമുകള്‍ ഹയര്‍സെക്കന്റി പോര്‍ട്ടലിലും ഹയര്‍സെക്കന്റി സ്കൂളുകളിലും ലഭ്യമാണ്. വിജ്ഞാപനം http://dhsekerala.gov.in/ ല്‍ ലഭ്യമാണ്.
കോവിഡ് സാഹചര്യത്തില്‍ ഇത്തവണ ഇംപ്രൂവ്മെന്റ് പരീക്ഷ ഉണ്ടായിരിക്കില്ലെന്ന് ഒന്നാം വര്‍ഷ പരീക്ഷ വിജ്ഞാപനത്തില്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷ വിഭാഗം നേരത്തെ വ്യക്തമാക്കിയിരുന്നു.എന്നാല്‍ കോവിഡ് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ അയ്യായിരത്തോളം വിദ്യാര്‍ഥികള്‍ക്ക് ഒക്ടോബറില്‍ പൂര്‍ത്തിയായ ഒന്നാം വര്‍ഷ പരീക്ഷ എഴുതാന്‍ കഴിഞ്ഞിരുന്നില്ല. ഇതിന് പുറമെ 60000ത്തോളം വിദ്യാര്‍ഥികള്‍ കമ്പാര്‍ട്ടുമെന്റല്‍ വിഭാഗത്തിലും പരീക്ഷ എഴുതാനുണ്ട്.