തിരുവന്തപുരം: വിപണിയില്‍ വിലക്കയറ്റം രൂക്ഷമാകുമ്പോള്‍ ഇന്നലെ വില കൂട്ടിയ അവശ്യസാധനങ്ങള്‍ക്ക് വിലകുറച്ചെന്ന പ്രഖ്യാപനവുമായി ഭക്ഷ്യമന്ത്രി ജി. ആര് അനില്‍. അവശ്യസാധനങ്ങള്‍ക്ക് വിലകൂട്ടിയിട്ടില്ലെന്ന് മാത്രമല്ല, പല ഉത്പന്നങ്ങള്‍ക്കും വില കുറച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മുളകിന് 8 രൂപ കുറച്ച് 126 രൂപയാക്കി, ചെറുപയര്‍ പരിപ്പ്, മല്ലി, കടുക് തുടങ്ങിയവയ്ക്കും വില കുറച്ചു. 13 ഇനങ്ങളുടെ വില 2016 ന് ശേഷം കൂട്ടിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, പച്ചക്കറി വിപണിയില്‍ വിലക്കയറ്റം രൂക്ഷമാണ്. തക്കാളി ഒരു കിലോയ്ക്ക് ചില്ലറ വിപണിയില്‍ 120 രൂപയ്ക്ക് മുകളിലാണ് വില. മൊത്ത വ്യാപാര വിപണിയില്‍ 90 രൂപയും. തമിഴ്നാട്ടിലും കര്‍ണാടകത്തിലും പച്ചക്കറി ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് വിലക്കയറ്റം. അരിയുള്‍പ്പടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ക്കും വില കൂടിയിരിക്കുകയാണ്.