ദില്ലി : ഡ്രഡ്ജർ അഴിമതി കേസില്‍ മുൻ ഡിജിപി ജേക്കബ് തോമസിന് എതിരായ അന്വേഷണ റിപ്പോർട്ട് മുദ്ര വച്ച കവറില്‍ രണ്ട് ദിവസത്തിനുള്ളില്‍ ഫയല്‍ ചെയ്യാൻ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയുടെ നിർദ്ദേശം. കേസ് ഓഗസ്റ്റ് 9 ന് പരിഗണിക്കാനായി മാറ്റി. ഡ്രഡ്ജർ അഴിമതി കേസില്‍ ഡച്ച് കമ്ബനിയായ ഐഎച്ച്സി ബീവെറിനെ കുറിച്ചുള്ള വിവരങ്ങള്‍ തേടി കേന്ദ്രത്തെ സംസ്ഥാനം സമീപിച്ചിരുന്നു. കേന്ദത്തിന്റെ ഇടപടല്‍ കൂടി ഉണ്ടായാലെ അന്വേഷണത്തില്‍ കൂടുതല്‍ പുരോഗതിയുണ്ടാക്കാനാകൂവെന്നാണ് സർക്കാർ നിലപാട്. ഇതില്‍ കോടതി ഇടപെടലും സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരുന്നു.
Advertisements