‘അവധിക്കാലത്ത് ശമ്പളം വാങ്ങുന്നത് മാനസിക പ്രയാസത്തോടെ’: തുറന്ന് പറഞ്ഞ് സുപ്രീം കോടതി ജഡ്ജി

ദില്ലി: അവധിക്കാലത്ത് ശമ്പളം വാങ്ങുന്നത് മാനസിക പ്രയാസത്തോടെയാണെന്ന് സുപ്രീം ജഡ്ജി ബി വി നാഗരത്ന. കോടതിയുടെ വേനല്‍ക്കാല അവധിക്കാലത്ത് ശമ്പളം സ്വീകരിക്കുന്നതില്‍ അസ്വസ്ഥതയാണെന്നും അവർ പറഞ്ഞു. ഒരു കേസിന്റെ വിചാരണക്കിടെയാണ് അവർ ഇക്കാര്യം പറഞ്ഞത്.

Advertisements

നേരത്തെ മധ്യപ്രദേശ് സർക്കാർ പിരിച്ചുവിട്ട നാല് ജഡ്ജിമാകെ സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടർന്ന് തിരിച്ചെടുത്തിരുന്നു. ഇവർക്ക് മുൻകാല പ്രാബല്യത്തോടെ ശമ്പളം നല്‍കണമെന്ന കേസ് പരിഗണിക്കവെയാണ് പരാമർശം. നാല് ജഡ്ജിമാരുടെ പിരിച്ചുവിടല്‍ മധ്യപ്രദേശ് ഹൈക്കോടതി അസാധുവാക്കിയതായും മറ്റ് രണ്ട് ജഡ്ജിമാരെ ഫുള്‍ കോടതി ശരിവെച്ചതായും വാദത്തിനിടെ മുതിർന്ന അഭിഭാഷകൻ ഗൗരവ് അഗർവാള്‍ ജസ്റ്റിസ് നാഗരത്‌നയെയും ജസ്റ്റിസ് എൻ കോടീശ്വർ സിംഗിനെയും അറിയിച്ചു. ഇതേത്തുടർന്ന്, ജഡ്ജിമാർ സർവീസില്‍ ഇല്ലാത്ത കാലയളവില്‍ തിരിച്ചടവ് നല്‍കുന്നത് പരിഗണിക്കണമെന്ന് മുതിർന്ന അഭിഭാഷകൻ ആർ ബസന്ത് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പിരിച്ചുവിടല്‍ സമയത്ത് ജഡ്ജിമാർ ജോലി ചെയ്തിട്ടില്ലാത്തതിനാല്‍ ശമ്പളക്കുടിശ്ശിക പ്രതീക്ഷിക്കേണ്ടതില്ലെന്ന് ജസ്റ്റിസ് നാഗരത്ന പറഞ്ഞു. ഞങ്ങളുടെ ജോലിയുടെ സ്വഭാവം നിങ്ങള്‍ക്കറിയാം. പുനഃസ്ഥാപിക്കപ്പെടുന്നവർക്ക് തങ്ങള്‍ ജഡ്ജിമാരായി പ്രവർത്തിക്കാത്ത കാലത്തെ ശമ്പളം പ്രതീക്ഷിക്കാനാവില്ല. അനുവദിക്കുന്ന തൻ്റെ മനസ്സാക്ഷിക്ക് വിരുദ്ധമാണെന്നും അവർ പറഞ്ഞു.

Hot Topics

Related Articles