‘വൈകല്യത്തെ ഇകഴ്ത്തുകയോ അവഹേളിക്കുകയോ ചെയ്യരുത്’; സിനിമയടക്കമുള്ള ദൃശ്യമാധ്യമങ്ങള്‍ക്ക് നിര്‍ദേശം നൽകി സുപ്രീംകോടതി

ദില്ലി : ചലച്ചിത്രങ്ങളിലും, ഡോകുമെന്‍ററികളിലും ഭിന്നശേഷിക്കാരുടെ വൈകല്യത്തെ ഇക്കഴ്ത്തുകയോ അവഹേളിക്കുകയോ ചെയ്യരുതെന്ന് സുപ്രീം കോടതി. ഭിന്നശേഷിക്കാരുടെ നേട്ടങ്ങളാണ് ചിത്രങ്ങളിലും ഡോകുമെന്ററികളിലും കാണിക്കേണ്ടതെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. വൈകല്യത്തെ അവഹേളിക്കുന്നതിനായി ചീത്രീകരിക്കരുതെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഇക്കാര്യത്തില്‍ സിനിമയടക്കം ദൃശ്യമാധ്യമങ്ങള്‍ക്ക് സുപ്രീംകോടതി മാർഗ്ഗ രേഖ പുറത്തിറക്കി. ഏഴ് മാർഗനിർദ്ദേശങ്ങളാണ് സുപ്രീംകോടതി പുറത്തിറക്കിയത്. സിനിമകള്‍ക്ക് പ്രദർശനം അനുവദിക്കുന്നതിന് മുൻപ് ഈക്കാര്യങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്ന് സെൻസർബോർഡ് ഉറപ്പാക്കണം.

Advertisements

ജാമ്യത്തില്‍ ഇറങ്ങുന്ന പ്രതിയുടെ സഞ്ചാരം നിരന്തരം നിരീക്ഷിക്കാൻ പൊലീസിന് അധികാരം നല്‍കുന്ന ജാമ്യ വ്യവസ്ഥ പാടില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. പ്രതിയുടെ ഗൂഗിള്‍ പിൻ ലൊക്കേഷൻ പൊലീസിന് കൈമാറണം എന്ന ജാമ്യ വ്യവസ്ഥ സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു. ഇത്തരം ഒരു ജാമ്യ വ്യവസ്ഥ സ്വകാര്യതിയിലേക്കുള്ള കടന്ന് കയറ്റം ആണെന്ന് ജസ്റ്റിസ് മാരായ അഭയ് എസ് ഓക, ഉജ്ജ്വല്‍ ഭുയാൻ എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. മയക്ക് മരുന്ന് കേസിലെ പ്രതിയായ നൈജീരിയൻ സ്വദേശി ഫ്രാങ്ക് വിറ്റസിന് ജാമ്യം അനുവദിക്കുന്നതിനായി ഡല്‍ഹി ഹൈക്കോടതി ഏർപ്പെടുത്തിയ വ്യവസ്ഥ ആണ് സുപ്രീം കോടതി റദ്ദാക്കിയത്.

Hot Topics

Related Articles