തിരുവനന്തപുരം : അഭിമന്യുവിന്റെ കൊലയാളികളെ രക്ഷപ്പെടാൻ സഹായിക്കുന്നത് സിപിഎം നേതൃത്വമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ടും സിപിഎമ്മും തമ്മില്‍ ശക്തമായ ധാരണയാണുള്ളത്. സിദ്ധാർത്ഥിന്റെ കൊലപാതകത്തിനു പിന്നിലുള്ള ചില പ്രതികളും ഈ ആളുകളുമായി ബന്ധമുള്ളവരാണെന്നും സുരേന്ദ്രൻ ആരോപിച്ചു. പോപ്പുലർ ഫ്രണ്ടുമായുള്ള രാഷ്ട്രീയ ധാരണയുടെ അടിസ്ഥാനത്തിലാണ് അഭിമന്യു കേസ് വിചാരണയ്ക്കെടുക്കാനിരിക്കേ എല്ലാ രേഖകളും അപ്രത്യക്ഷമായത്. കേസ് തെളിയിക്കാനാവശ്യമായ സുപ്രധാനമായ തെളിവുകള്‍ പ്രോസിക്യൂഷന്റെ കൈയ്യില്‍നിന്ന് അപ്രത്യക്ഷമായത് യാദൃച്ഛികമല്ല.
അഭിമന്യുവിന്റെ കൊലപാതകം നടന്ന സമയത്തുതന്നെ പിഎഫ്ഐക്കാരായ പ്രതികളെ രക്ഷിക്കാൻ സിപിഎം ശ്രമിച്ചിട്ടുണ്ട്. പ്രധാനപ്രതികളെ രക്ഷപ്പെടാൻ സഹായിച്ചത് പോലീസ് ആയിരുന്നു, സുരേന്ദ്രൻ പറഞ്ഞു. സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ തന്നെയാണ് കൊലക്കേസ് അട്ടിമറിക്കാൻ ഇപ്പോള്‍ തെളിവുകള്‍ നശിപ്പിക്കാൻ ശ്രമിക്കുന്നത്. പ്രോസിക്യൂഷന്റെ രേഖകള്‍ നഷ്ടമായത് ഉദ്യോഗസ്ഥ തലത്തിലുള്ള കളികള്‍ മാത്രമല്ല, രാഷ്ട്രീയ തലത്തിലുള്ള കളികളുമാണ്. പോപ്പുലർ ഫ്രണ്ടും സിപിഎമ്മും തമ്മില്‍ ശക്തമായ ധാരണയാണുള്ളത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിദ്ധാർഥന്റെ കൊലപാതകത്തിനു പിന്നിലുള്ള ചില പ്രതികളും ഈ ആളുകളുമായി ബന്ധമുള്ളവരാണ്. അതുകൊണ്ടാണ് സിപിഎമ്മും എസ്എഫ്ഐയും ആ കേസില്‍ അങ്ങനെയൊരു മുഖം സ്വീകരിച്ചതെന്നും സുരേന്ദ്രൻ ആരോപിച്ചു. അഭിമന്യു കേസിലെ സുപ്രധാന രേഖകള്‍ എങ്ങനെ നഷ്ടമായി എന്നും പോലീസ് അന്വേഷണത്തില്‍ എന്താണ് കണ്ടെത്താൻ സാധിച്ചതെന്നും ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ജനങ്ങളോട് പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.