കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിൽ ദർശനത്തിന് ശേഷം മടങ്ങുന്നതിനിടെ സുരേഷ് അംബികാഭവൻ (54)കുഴഞ്ഞ് വീണു മരിച്ചു.തിരുനക്കര കാവേരി നിവാസിൽ പരേതനായ അനന്തരാമൻ പോറ്റിയുടേയും, കാവേരി അമ്മാളിൻ്റെയും മകനാണ്. സുരേഷ് ഹോട്ടൽ അംബിക ഭവൻ പാർട്ട്നറാണ്. ഭൗതികദേഹം ഇപ്പോൾ മോർച്ചറിയിൽ. നാളെ ഏപ്രിൽ 23 ബുധനാഴ്ച രാവിലെ 9 ന് സ്വവസതിയിൽ കൊണ്ടുവരും. സംസ്കാരം ഉച്ചകഴിഞ്ഞ് 2 ന് മുട്ടമ്പലം ബ്രഹ്മണ സമൂഹ മഠം ശ്മശാനത്തിൽ. കാഞ്ഞങ്ങാട് റാംനിവാസിൽ ബിന്ദുവാണ് ഭാര്യ. ശശി, വിജയൻ, സീതാ ലക്ഷ്മി, പരേതനായ പപ്പൻ എന്നിവർ സഹോദരങ്ങളാണ്.
Advertisements