ദില്ലി: എഡിഎമ്മിന്റെ മരണത്തെ തുടർന്ന് വിവാദത്തിലായ കണ്ണൂരിലെ പെട്രോള്‍ പമ്പിന്റെ അനുമതി സംബന്ധിച്ച് കേന്ദ്രസർക്കാർ അന്വേഷണം ഒന്നും നടത്തിയിട്ടില്ലെന്ന് അടൂർ പ്രകാശ് എം.പിയുടെ ചോദ്യത്തിന് പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി ലോക്സഭയില്‍ നല്കിയ മറുപടിയില്‍ വ്യക്തമാക്കി.
പെട്രോള്‍ പമ്പുകള്‍ക്ക് അനുമതി നല്‍കുന്നതും റദ്ദാക്കുന്നതും ബന്ധപ്പെട്ട ഓയില്‍ കമ്പനികള്‍ ആണെന്നും മറുപടിയില്‍ പറയുന്നു. എന്നാല്‍ ഈ പെട്രോള്‍ പമ്പിന്റെ എൻ.ഒ.സി യുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന് പരാതികള്‍ ലഭിച്ചിരുന്നു. പരാതി സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥനെതിരെയാണ് എന്നതിനാല്‍ തുടർ നടപടികള്‍ക്കായി സംസ്ഥാന സർക്കാരിന് കൈമാറിയെന്നാണ് മറുപടിയില്‍ പറയുന്നത്.