കേരളത്തിന് കെ റെയില്‍ ആവശ്യമില്ല : കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

കേരളത്തിന് കെ റെയില്‍ ആവശ്യമില്ലെന്ന് കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപി. നിലവിലെ റെയില്‍ പാതയില്‍ ട്രാക്കുകള്‍ വര്‍ദ്ധിപ്പിച്ചാല്‍ കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം കൂടുതല്‍ ചോദ്യങ്ങള്‍ക്ക് താന്‍ റെയില്‍വേ മന്ത്രിയല്ലെന്നു പറഞ്ഞ് സുരേഷ് ഗോപി ഒഴിഞ്ഞു മാറുകയും ചെയ്തു. തൃശൂര്‍ പൂങ്കുന്നം മുരളീ മന്ദിരത്തില്‍ കെ കരുണാകരന്റെയും കല്യാണിക്കുട്ടി അമ്മയുടെയും സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. കേരളത്തിന് കെ റെയില്‍ ആവശ്യമില്ലെന്നാണ് തന്റെ വ്യക്തിപരമായ നിലപാട്. ആവശ്യമായ സൗകര്യം നമുക്കുള്ളപ്പോള്‍ ജനദ്രോഹവും പ്രകൃതി ദ്രോഹവും എന്തിന് അടിച്ചേല്‍പിക്കണമെന്നും സുരേഷ് ഗോപി ചോദിച്ചു. അതേസമയം നിലവിലെ റെയില്‍ പാതയിലെ ട്രാക്കുകള്‍ വര്‍ദ്ധിപ്പിച്ചാല്‍ കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാമെന്നും സുരേഷ് ഗോപി പറഞ്ഞു.

Advertisements

Hot Topics

Related Articles