തൃശൂർ : ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിന്റെ പോസ്റ്ററിലെ മാസ് ലുക്കിൽ ആരാധകരെ അമ്പരപ്പിച്ച സുരേഷ് ഗോപി ഇപ്പോൾ പുതിയ ഗെറ്റപ്പിലേക്ക് മാറിയിരിക്കുകയാണ്. താടി വടിച്ച പുതിയ ലുക്കിലുള്ള ചിത്രം അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. പഴയ സുരേഷ് ഗോപിയെ വീണ്ടും കണാനായെന്നാണ് ചിത്രം കണ്ട ചിലരുടെ അഭിപ്രായം. ഒറ്റക്കൊമ്പൻ സിനിമയ്ക്കുവേണ്ടി ചെയ്ത മേക്കോവറിലുള്ള മാറ്റം ചിത്രീകരണത്തിലെ തടസ്സമാണോ സൂചിപ്പിക്കുന്നതെന്ന സംശയം പങ്കുവെക്കുന്നവരുമുണ്ട്.അതേസമയം ഒറ്റക്കൊമ്പൻ ചിത്രീകരണവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഈ പുതിയ ലുക്ക് വഴിവെച്ചിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണം സെപ്റ്റംബറിൽ ആരംഭിക്കുമെന്നായിരുന്നു വിവരം. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി താടി നീട്ടി വളർത്തിയ സുരേഷ് ഗോപി മാസങ്ങളോളം ആ ലുക്കിലാണ് പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നത്.
എന്നാൽ കേന്ദ്രമന്ത്രിയായിരിക്കെ സിനിമയിൽ അഭിനയിക്കാൻ കേന്ദ്രം അനുവദിച്ചിരുന്നില്ല. കേന്ദ്ര-സംസ്ഥാന മന്ത്രി പദങ്ങളിലുള്ളവർക്ക് മറ്റ് ജോലികൾ ചെയ്യാൻ നിയമപരമായ വെല്ലുവിളികളുണ്ടെന്നാണ് റിപ്പോർട്ടുകൾ.എന്നാൽ ഒറ്റക്കൊമ്പൻ ചിത്രീകരണം ആരംഭിക്കുമെന്നും കേന്ദ്രത്തോട് അനുവാദം ചോദിച്ചിട്ടുണ്ടെന്നും കിട്ടിയിട്ടില്ലെന്നും സെപ്റ്റംബർ ആറിന് ചിത്രീകരണം തുടരുമെന്നുമായിരുന്നു ഓഗസ്റ്റിൽ സുരേഷ് ഗോപിയുടെ പ്രതികരണം.ഒറ്റക്കൊമ്പൻ സിനിമയിൽ അഭിനയിക്കാൻ അനുവാദം ചോദിച്ചിട്ടുണ്ടെന്നും സിനിമയിൽ അഭിനയിക്കുന്നതിന്റെ പേരിൽ മന്ത്രിസ്ഥാനം പോയാൽ രക്ഷപ്പെട്ടുവെന്നും അന്ന് അദ്ദേഹം ഹാസ്യരൂപേണ പറഞ്ഞു.ഇരുപത്തിരണ്ടോളം സിനിമകൾ ചെയ്യാനുണ്ടെന്ന് പറഞ്ഞപ്പോൾ അമിത് ഷാ ആ പേപ്പറുകെട്ട് ഒരു സൈഡിലേക്ക് എടുത്തങ്ങ് കളഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പക്ഷേ അനുവദിക്കാമെന്ന് പറഞ്ഞിട്ടുണ്ട്. എന്തു തന്നെയായാലും ഞാൻ സെപ്റ്റംബർ ആറിന് ഇങ്ങ് പോരും. ഇനി അതിന്റെ പേരിൽ അവർ പറഞ്ഞയക്കുകയാണെങ്കിൽ ഞാൻ രക്ഷപ്പെട്ടു എന്നേ പറയാനുള്ളൂ- സുരേഷ് ഗോപി പറഞ്ഞു.നായികയുടെ കാര്യത്തിൽ അന്തിമ തീരുമാനമായാൽ ഒറ്റക്കൊമ്പൻ ഉടൻ തുടങ്ങുമെന്നും അനുമതി നൽകാമെന്ന് അമിത് ഷാ ഉറപ്പുനൽകിയിട്ടുണ്ടെന്നുമാണ് ഒക്ടോബറിൽ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.സുരേഷ് ഗോപിയുടെ 250-മത്തെ ചിത്രമാണ് ഒറ്റക്കൊമ്പൻ. നവാഗതനായ മാത്യൂസ് തോമസ് ആണ് സംവിധാനം. ഷിബിൻ ഫ്രാൻസിസ് രചന നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി കുമാർ ആണ്. സംഗീത സംവിധാനം ഹർഷവർധൻ രാമേശ്വർ. ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ഒറ്റക്കൊമ്പനിൽ പാലാക്കാരൻ അച്ചായന്റെ വേഷത്തിലാണ് സുരേഷ് ഗോപിയെത്തുന്നത്.