കൊച്ചി : ട്രോളന്മാര്‍ക്ക് പ്രിയപ്പെട്ട തന്റെ താടി വടിച്ച് സുരേഷ്‌ഗോപി. പാപ്പന്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണ് സുരേഷ്‌ഗോപി വെള്ളത്താടി വളര്‍ത്തിയത്. സമൂഹമാധ്യമങ്ങള്‍ വന്‍തോതിലുള്ള വിമര്‍ശനങ്ങളാണ് സുരേഷ്‌ഗോപിയുടെ താടിക്കുനേരെ ഉയര്‍ന്നത്. ഇപ്പോഴിതാ ട്രോളന്മാര്‍ക്ക് ചുട്ടമറുപടിയുമായി ക്ളീന്‍ ഷേവ് ചെയ്ത ചിത്രവുമായി എത്തിയിരിക്കുകയാണ് താരം.
രാജ്യസഭയില്‍ വിജയകരമായി ആറുവര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കുവയ്ച്ച പോസ്റ്റിനൊപ്പമാണ് ക്‌ളീന്‍ ഷേവ് ചെയ്ത ചിത്രവുമായി സുരേഷ്‌ഗോപി എത്തിയത്. തന്നെ സ്നേഹിക്കുന്നവരുടെ നിരന്തരമായ പ്രോത്സാഹനം കൊണ്ടുമാത്രമാണ് ദൃഢനിശ്ചയത്തോടെ ഏറ്റെടുത്ത കര്‍ത്തവ്യം നിറവേറ്റാനായതെന്നും അദ്ദേഹം കുറിച്ചു.എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ തന്റെ താടിയുടെ പേരില്‍ ട്രോളുചെയ്തവര്‍ക്കെതിരെ ശക്തമായി പ്രതികരിക്കാനും സുരേഷ്‌ഗോപി മറന്നില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിംഹവാലന്‍ കുരങ്ങനോടുപോലും ഉപമിച്ച എന്റെ താടി ആവശ്യം കളഞ്ഞപ്പോള്‍ വടിച്ച് കളഞ്ഞിട്ടുണ്ടെന്നും ഇനിയുള്ളത് ഒറ്റക്കൊമ്പന്റെ നല്ല രണ്ടു കൊമ്പുകളാണെന്നും അദ്ദേഹം കുറിച്ചു”.
“പൂച്ച കടിച്ചതായും പാപ്പാഞ്ഞി ആയും സിംഹവാലന്‍ ആയും പലര്‍ക്കും തോന്നിയ എന്റെ താടി നിങ്ങളുടെ ആവശ്യത്തിലേക്കുള്ള എന്റെ ചുമതല കഴിഞ്ഞതുകൊണ്ട് വടിച്ച് കളഞ്ഞിട്ടുണ്ട്. ഇനി ഉള്ളത് നല്ല രണ്ടു കൊമ്പണ്. ഒറ്റ കൊമ്പന്റെ കൊമ്പ്” എന്ന കുറിപ്പിനൊപ്പമാണ് താടിവടിച്ച് കൊമ്പന്‍മീശ വച്ച ചിത്രം അദ്ദേഹം പങ്കുവയ്ച്ചത്.