കൊച്ചി : സുരേഷ് ഗോപി ചിത്രം പാപ്പന്റെ പോസ്റ്റര്‍ ഷെയര്‍ ചെയ്തതിന് നടി മാലാ പാര്‍വ്വതിയുടെ പോസ്റ്റിന് താഴെ വിമര്‍ശനവും മോശം കമന്റുകളും. തന്റെ പോസ്റ്റിന് താഴെ വന്ന മോശം കമന്റുകള്‍ക്കെതിരെ നടി പ്രതികരിച്ചു. കമന്റ് ചെയ്ത വ്യക്തിയോട് ദയവായി കമന്റ് പിന്‍വലിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
ബഹുമാനപ്പെട്ട എഫ്ബി പേജിലെ സ്നേഹിതരേ, ഒരപേക്ഷയുണ്ട്.’ “പാപ്പന്‍ “എന്ന ചിത്രത്തിന്റെ ഒരു പോസ്റ്റര്‍ ഷെയര്‍ ചെയ്തതോടെ താഴെ ചില മോശം കമന്‍്റുകള്‍ കാണാനിടയായി. ദയവ് ചെയ്ത് അത് ഒഴിവാക്കുക. നിങ്ങളുടെ രാഷ്‌ട്രീയ എതിര്‍പ്പുകള്‍.. രാഷ്‌ട്രീയമായി തീര്‍ക്കുക!’ എന്നാണ് മാലാ പാര്‍വ്വതി ഫേയ്സ്ബുക്കിലൂടെ പ്രതികരിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍ മോശം കമന്റ് ഇട്ടവര്‍ക്കെതിരെ പോസ്റ്റില്‍ സിനിമാ പ്രേമികള്‍ പ്രതിഷേധവുമായി രംഗത്തു വന്നു. ‘ഞാന്‍ ഒരു കമ്യൂണിസ്റ്റ് അനുഭാവി ആണ്. സുരേഷ് ഗോപി എന്ന നടനെ ഭയങ്കര ഇഷ്ടം ആണ്.നല്ല മനസ്സിന് ഉടമയാണ് അദ്ദേഹം’, രാഷ്‌ട്രീയപരമായി പലര്‍ക്കും എതിര്‍പ്പുകള്‍ ഉണ്ടായേക്കാം പക്ഷെ അവരുടെ അഭിനയ മികവ് നല്ലത് ആണേല്‍ രാഷ്‌ട്രീയ എതിര്‍പ്പ് മാറ്റി വെച്ച് സപ്പോര്‍ട്ട് ചെയുക’ എന്നിങ്ങനെ നിറയുകയാണ് സുരേഷ് ഗോപിയ്‌ക്ക് അനുകൂലമായി കമന്റുകള്‍. അതേസമയം, റിലീസ് ചെയ്ത എല്ലാ ഇടങ്ങളിലും സിനിമയ്‌ക്ക് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. രണ്ട് ദിവസം കൊണ്ട് 7.03 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.