സുരേഷ് ഗോപിയുടെ തമിഴ് ചിത്രം ‘തമിഴരശൻ’ റിലീസിന്

സുരേഷ് ഗോപി അഭിനയിക്കുന്ന തമിഴ് ചിത്രം ‘തമിഴരശൻ’ തീയറ്ററുകളിലേക്ക്. പല കാരണങ്ങളാല്‍ റിലീസ് നീണ്ടുപോയ സുരേഷ് ഗോപിയുടെ ചിത്രമാണ് തമിഴര ശൻ. ചിത്രം മാര്‍ച്ച് 31ന് തിയറ്ററുകളില്‍ റിലീസ് ചെയ്യും.

Advertisements

വിജയ് ആന്റണിയാണ് ചിത്രത്തില്‍ നായകൻ. മലയാളത്തില്‍ നിന്ന് രമ്യാ നമ്പീശനും അഭിനയിക്കുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബാബു യോഗേശ്വരൻ ആണ് തമിഴരശൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ആര്‍ ഡി രാജശേഖര്‍ ഐഎസ്‍സിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഇളയരാജ ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.

എസ് കൗസല്യ റാണിയാണ് ചിത്രം നിര്‍മിക്കുന്നത്. രവീന്ദര്‍ ആണ് വിജയ് ആന്റണി ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂര്‍. വി വിശ്വനാഥനാണ് പ്രൊഡക്ഷൻ എക്സിക്യുട്ടീവ്. എസ്എൻഎസ് മൂവീസാണ് ചിത്രത്തിന്റെ ബാനര്‍.

സുരേഷ് ഗോപി നായകനായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍ത ചിത്രം ‘മേ ഹൂം മൂസ’യാണ്. ജിബു ജേക്കബാണ് സുരേഷ് ഗോപി ചിത്രം സംവിധാനം ചെയ്‍തത്. മോശമല്ലാത്ത പ്രതികരണം ചിത്രം സ്വന്തമാക്കിയിരുന്നു.

Hot Topics

Related Articles