സൂര്യ തെറിക്കും ! ഹാർദിക് വീണ്ടും ക്യാപ്റ്റനാകും : നിർണായക തീരുമാനത്തിന് ഒരുങ്ങി ബി സി സി ഐ

മുംബൈ : നാളുകള്‍ ഏറെയായി മോശമായ പ്രകടനമാണ് ഇന്ത്യൻ ടി 20 ക്യാപ്റ്റൻ സൂര്യകുമാർ കാഴ്ച വെക്കുന്നത്. അവസാനമായി കളിച്ച 7 മത്സരങ്ങളില്‍ നിന്നായി 55 റണ്‍സില്‍ താഴെയാണ് താരം നേടിയ റണ്‍സ്.ക്യാപ്റ്റൻസി മികവ് കൊണ്ട് മാത്രമാണ് ടീമില്‍ നിന്നും തന്റെ നായക സ്ഥാനം പോകാത്തത് എന്നാണ് ആരാധകരുടെ വിലയിരുത്തല്‍.

Advertisements

ടി 20 യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച രോഹിത് ശർമ്മയ്ക്ക് ശേഷം പരിശീലകനായ ഗൗതം ഗംഭീർ പിൻഗാമിയായി തിരഞ്ഞെടുത്ത താരമായിരുന്നു സൂര്യകുമാർ യാദവ്. ക്യാപ്റ്റനായി തിളങ്ങിയെങ്കിലും ബാറ്റിംഗില്‍ താരത്തിന് മികച്ച പ്രകടനം നടത്താൻ സാധിക്കുന്നില്ല. 14 മത്സരങ്ങള്‍ ക്യാപ്റ്റനായ സൂര്യകുമാർ 18. 42 ശരാശരിയില്‍ 258 റണ്‍സ് മാത്രമാണ് നേടാനായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇപ്പോള്‍ സമാപിച്ച ഇംഗ്ലണ്ട് പര്യടനത്തില്‍ രണ്ട് കളിയില്‍ പൂജ്യവും, ശേഷിക്കുന്ന മൂന്നു മത്സരങ്ങളില്‍ നിന്ന് 28 റണ്‍സ് മാത്രമാണ് നേടിയനായത്. ഇതോടെ ഞെട്ടിക്കുന്ന തീരുമാനങ്ങള്‍ എടുക്കാൻ ബിസിസിഐ തയ്യാറായി കഴിഞ്ഞു. നായക സ്ഥാനത്ത് നിന്ന് സൂര്യയെ മാറ്റി പകരം ഹാർദിക്‌ പാണ്ട്യയെ തിരഞ്ഞെടുക്കാനാണ് സാധ്യത. സൂര്യയ്ക്ക് മുൻപ് ഹർദിക്കിനെ ക്യാപ്റ്റനാകാനായിരുന്നു ബിസിസിഐയുടെ തീരുമാനം. എന്നാല്‍ പരിക്കിന്റെ പ്രശ്നങ്ങള്‍ ഉള്ളത് കൊണ്ടാണ് താരത്തിന് ക്യാപ്റ്റൻ സ്ഥാനം നഷ്ടമായത്. ഉടൻ ബിസിസിഐ ഔദ്യോഗീക പ്രഖ്യാപനം നടത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Hot Topics

Related Articles