മുംബൈ: മാര്‍ച്ച് അവസാനവാരം ഐപിഎല്‍ തുടങ്ങാനിരിക്കെ മുംബൈ ഇന്ത്യൻസിന് തിരിച്ചടിയായി സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിന്‍റെ പരിക്ക്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ കണങ്കാലിന് പരിക്കേറ്റ സൂര്യകുമാര്‍ യാദവ് ഹെര്‍ണിയ ശസത്രക്രിയക്ക് വിധേയനാവുമെന്നാണ് റിപ്പോര്‍ട്ട്. ജര്‍മനിയിലായിരിക്കും ശസ്ത്രക്രിയ. ഹെര്‍ണിയ ശസ്ത്രക്രിയക്ക് ശേഷം മത്സര ക്രിക്കറ്റില്‍ തിരിച്ചെത്താന്‍ കുറഞ്ഞത് എട്ടോ ഒമ്പതോ മാസങ്ങളെങ്കിലും എടുക്കുമെന്നാണ് കരുതുന്നത്.
ഇതോടെ സൂര്യകുമാര്‍ യാദവിന് ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിന്‍റെ ആദ്യ മത്സരങ്ങള്‍ നഷ്ടമാകാന്‍ സാധ്യതയുണ്ട്. രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദ്ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയതിലെ ആരാധകരോഷം നിലനില്‍ക്കെ ടീമിന്‍റെ ബാറ്റിംഗ് നട്ടെല്ലായ സൂര്യകുമാര്‍ യാദവ് സീസണിലെ ആദ്യ മത്സരങ്ങളില്‍ കളിക്കാതിരിക്കുന്നത് മുംബൈക്ക് കടുത്ത പ്രഹരാമകും എന്നാണ് കരുതുന്നത്. ആരാധകരോഷം തണുപ്പിക്കാന്‍ തുടക്കത്തിലെ ജയിച്ചു തുടങ്ങേണ്ടത് ഹാര്‍ദ്ദിക്കിനെ സംബന്ധിച്ചും നിര്‍ണായകമാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹെര്‍ണിയ ശസത്രക്രിയക്ക് വിധേയനാകുന്നതോടെ സൂര്യകുമാറിന് രഞ്ജി ട്രോഫി അടക്കമുള്ള ആഭ്യന്തര ക്രിക്കറ്റ് സീസണും നഷ്ടമാവും. ഇപ്പോള്‍ ബെംഗലൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലുള്ള സൂര്യകുമാര്‍ യാദവ് രണ്ടോ മൂന്നോ ദിവസത്തിനകം ശസ്ത്രക്രിയക്കായി ജര്‍മനിയിലെ മ്യൂണിക്കിലേക്ക് പോകുമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവാണ് ടി20 പരമ്പരകളില്‍ ഇന്ത്യയെ നയിച്ചത്. ദക്ഷിണാഫ്രിക്കക്കെതിരെ ടി20 പരമ്പര നേടാനും സൂര്യകുമാറിന്‍റെ നേതൃത്വത്തില്‍ ഇന്ത്യക്കായിരുന്നു. 11ന് തുടങ്ങുന്ന അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലും സൂര്യകുമാര്‍ യാദവ് കളിക്കുന്നില്ല.