സൂര്യശോഭയോടെ സൂര്യകുമാർ യാദവ്  ; ടി 20 ക്രിക്കറ്റിലെ ഇന്ത്യയുടെ ഒരേയൊരു സ്കൈ

സ്പോർട്സ് ഡെസ്ക്ക് : ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ ബാറ്റിങ് തുറുപ്പുചീട്ടായി മാറിയിരിക്കുകയാണ് സ്‌കൈയെന്നു ആരാധകര്‍ വിശേഷിപ്പിക്കുന്ന സൂര്യകുമാര്‍ യാദവ്. കിടിലന്‍ ബാറ്റിങ് പ്രകടനത്തിലൂടെ ഈ ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി അദ്ദേഹം മാറിയിരിക്കുകയാണ്.

Advertisements

നേരത്തേ മധ്യനിരയിലെ സ്‌പെഷ്യലിസ്റ്റ് ബാറ്ററായിരുന്നു ഇന്ത്യന്‍ മിസ്റ്റര്‍ 360യെന്നറിയപ്പെടുന്ന സൂര്യ. പക്ഷെ വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയില്‍ അദ്ദേഹത്തെ പുതിയൊരു റോളില്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ഓപ്പണറുടെ റോളും തനിക്കു വഴങ്ങുമെന്നാണ് സ്‌കൈ ഈ പരമ്പരയിലൂടെ തെളിയിച്ചിരിക്കുന്നത്.ഈ വര്‍ഷം ഇന്ത്യ ഇതുവരെ കളിച്ചിട്ടുള്ള ടി20 മല്‍സരങ്ങളെടുക്കുകയാണെങ്കില്‍ ടീമിനു വേണ്ടി ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്തത് സൂര്യകുമാര്‍ യാദവാണ്. 12 ഇന്നിങ്‌സുകളില്‍ നിന്നും 38.91 ശരാശരിയില്‍ 428 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. 189.38 എന്ന ഉയർന്ന ശരാശരിയിലായിരുന്നു ഇത്. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളും സ്‌കൈ ഈ വര്‍ഷം നേടുകയും ചെയ്തു.കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലെ മൂന്നാം ടി20യിലായിരുന്നു അദ്ദേഹത്തിന്റെ കന്നി ടി20 സെഞ്ച്വറി. ഇന്ത്യ തോറ്റ കളിയില്‍ വെറും 55 ബോളില്‍ 14 ബൗണ്ടറികളും ആറു സിക്‌സറുമടക്കം സൂര്യ വാരിക്കൂട്ടിയത് 117 റണ്‍സായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ വര്‍ഷം തന്നെ വെസ്റ്റ് ഇന്‍ഡീസിനെതിരേ നേടിയ 65 റണ്‍സെന്ന കരിയര്‍ ബെസ്റ്റ് സ്‌കോര്‍ ഇതോടെ അദ്ദേഹം പഴങ്കഥയാക്കുകയുമായിരുന്നു. ടി20യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ കൂടിയായിരുന്നു ഇംഗ്ലണ്ടിനെതിരേ സൂര്യ കുറിച്ചത്. 118 റണ്‍സുമായി രോഹിത് ശര്‍മയുടെ പേരിലാണ് ഓള്‍ടൈം റെക്കോര്‍ഡ്.
ടി20യില്‍ സെഞ്ച്വറി നേടിയ അഞ്ചാമത്തെ താരം കൂടിയാണ് സൂര്യ. രോഹിത് ശര്‍മ, സുരേഷ് റെയ്‌ന, കെഎല്‍ രാഹുല്‍, ദീപക് ഹൂഡ എന്നിവരാണ് എലൈറ്റ് ക്ലബ്ബിലെ മറ്റുള്ളവര്‍. സമീപകാലത്തെ മിന്നുന്ന പ്രകടനങ്ങള്‍ അടുത്തിടെ സൂര്യയെ ഐസിസിയുടെ ടി20 ബാറ്റര്‍മാരുടെ റാങ്കിങില്‍ രണ്ടാംസ്ഥാനത്തേക്കുയര്‍ത്തിരുന്നു. ഇനി പാകിസ്താന്‍ നായകന്‍ ബാബര്‍ ആസം മാത്രമേ റാങ്കിങില്‍ അദ്ദേഹത്തിനു മുന്നിലുള്ളൂ.

Hot Topics

Related Articles