ചെന്നൈ : കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ വൈറലായത് തെന്നിന്ത്യയിലെ പവർ കപ്പിളായ സൂര്യയും ജ്യോതികയും ശ്രീമൂകാംബിക ദേവി ക്ഷേത്രത്തില്‍ ദർശനത്തിന് എത്തിയതിന്റെ വീഡിയോയും ചിത്രങ്ങളുമായിരുന്നു.വളരെ ലളിതമായ വേഷത്തില്‍ താരപ്രൗഡിയൊന്നുമില്ലാതെയാണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്. ഓറഞ്ചും മഞ്ഞയും കലർന്ന നിറത്തിലുള്ള സാരിയില്‍ സിംപിള്‍ ലുക്കിലാണ് ജ്യോതിക എത്തിയത്. മുണ്ടും കസവ് മേല്‍ മുണ്ടുമായിരുന്നു സൂര്യയുടെ വേഷം.കങ്കുവ സിനിമയുടെ പരാജയത്തിനുശേഷം ഇരുവരും ആദ്യമായി ഒരു പൊതുയിടത്തില്‍ പ്രത്യക്ഷപ്പെടുന്നത് ആദ്യമാണ്. അടുത്തിടെയായിരുന്നു സൂര്യയുടെ ഏറ്റവും പുതിയ സിനിമ കങ്കുവ റിലീസ് ചെയ്തത്. സിനിമയുടെ പ്രമോഷൻ പരിപാടികളില്‍ എല്ലാം സൂര്യ സജീവമായിരുന്നു. വൻ പ്രതീക്ഷ സിനിമയെ കുറിച്ച് പ്രേക്ഷകർക്കുണ്ടായിരുന്നുവെങ്കിലും നിരാശയായിരുന്നു തിയേറ്ററില്‍ എത്തിയ പ്രേക്ഷകർക്ക് ലഭിച്ചത്.സിനിമ വൻ പരാജയമായി മാറി. മാത്രമല്ല എല്ലായിടത്തും ഏറ്റവും വലിയ നഷ്ടം നേരിട്ട ദക്ഷിണേന്ത്യൻ ചിത്രങ്ങളില്‍ ഒന്നാം സ്ഥാനത്താണ് കങ്കുവ ഇപ്പോള്‍. വലിയ വിമർശനമാണ് ആരാധകരില്‍ നിന്ന് കങ്കുവ ഏറ്റുവാങ്ങിയത്. 300 കോടിയോളം ബജറ്റില്‍ ഒരുക്കിയ സിനിമയ്ക്ക് പകുതി തുക പോലും നേടാനായില്ലെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.അതേസമയം ഭർത്താവ് സൂര്യയ്ക്കൊപ്പം ശ്രീമൂകാംബിക ദേവി ക്ഷേത്രത്തില്‍ ദർശനത്തിന് എത്തിയ ജ്യോതികയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ലഭിക്കുന്നത്.
അതിന് കാരണം ക്ഷേത്രങ്ങളെ കുറിച്ച് മുമ്ബ് ജ്യോതിക നടത്തിയിട്ടുള്ള വിവാദ പ്രസ്താവനകളാണ്. തഞ്ചാവൂരിലെ ഒരു പ്രശസ്തമായ ക്ഷേത്രം സന്ദർശിച്ച ശേഷം ക്ഷേത്രങ്ങള്‍ പരിപാലിക്കുന്നതിന് പകരം സ്കൂളുകളും ആശുപത്രികളും സംരക്ഷിക്കണമെന്ന് ജ്യോതിക പ്രസംഗിച്ചത് വിവാദമായിരുന്നു.ക്ഷേത്രങ്ങള്‍ കൊട്ടാരങ്ങള്‍ പോലെ സംരക്ഷിക്കപ്പെടുമ്ബോള്‍ കുഞ്ഞുങ്ങള്‍ പിറന്നു വീഴുന്നത് വൃത്തിഹീനമായ ചുറ്റുപാടിലാണ്. ക്ഷേത്രങ്ങള്‍ക്ക് സംഭാവന നല്‍കുന്നതിന് മാത്രമല്ല നല്ല സ്കൂളുകള്‍ കെട്ടിപ്പടുക്കാനും ആശുപത്രികള്‍ നന്നാക്കാനും പങ്കുചേരണം എന്നാണ് വർഷങ്ങള്‍ക്ക് മുമ്ബ് ഒരു അവാർഡ് ദാന ചടങ്ങില്‍ പങ്കെടുത്ത് ജ്യോതിക പ്രസംഗിച്ചത്. നടിയുടെ പഴയ പ്രസംഗത്തിലെ വാക്കുകള്‍ വീണ്ടും കൊണ്ടുവന്നാണ് ഒരു വിഭാഗം ആളുകള്‍ ജ്യോതികയെ വിമർശിക്കുന്നത്.ക്ഷേത്രങ്ങളില്‍ പോയിട്ട് കാര്യമില്ലെന്ന് പറഞ്ഞ ജ്യോതിക എന്തിനാണ് പിന്നെ മൂകാംബിക ദേവി ക്ഷേത്രത്തില്‍ പോയി പ്രഹസനം നടത്തിയതെന്നാണ് ഒരാള്‍ ചോദിച്ചത്. ജ്യോതികയുടെ വാക്കും പ്രവൃത്തിയും രണ്ട് തരത്തില്‍…
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതൊക്കെ കാണുമ്ബോള്‍ ചിരി വരുന്നു എന്നായിരുന്നു മറ്റൊരു കമന്റ്. ജ്യോതിക ഒരു വ്യക്തിത്വം ഇല്ലത്തയാളാണെന്ന് മനസിലായി എന്നിങ്ങനെ എല്ലാം കമന്റുകളുണ്ട്.കങ്കുവ സിനിമയ്ക്ക് നെഗറ്റീവ് റിവ്യു വന്നപ്പോള്‍ ആദ്യം എതിർത്ത് സംസാരിച്ചും കങ്കുവയെ പ്രശംസിച്ചും എത്തിയൊരാള്‍ ജ്യോതികയായിരുന്നു. അന്നും ജ്യോതികയ്ക്ക് സൂര്യ ആരാധകരില്‍ നിന്ന് അടക്കം വലിയ വിമർശനം നേരിടേണ്ടി വന്നിരുന്നു. കങ്കുവ ഒരു സമാനതകളില്ലാത്ത സിനിമാറ്റിക് അനുഭവമാണെന്നാണ് ചിത്രത്തിൻ്റെ ടീമിനെ പ്രശംസിച്ചുകൊണ്ട് ജ്യോതിക സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.താൻ സൂര്യയുടെ ഭാര്യ എന്ന നിലയിലല്ല ജ്യോതിക എന്ന സ്ത്രീയും ഒരു സിനിമാ പ്രേമി എന്ന നിലയിലുമാണ് ഇത് എഴുതുന്നത് എന്ന് തുടങ്ങുന്ന കുറിപ്പ് ഇൻസ്റ്റാഗ്രാമിലാണ് താരം കങ്കുവെ സിനിമയെ പ്രശംസിച്ചത്.
സിനിമയെ പ്രോത്സാഹിപ്പിക്കാനും പുതിയ പരീക്ഷണങ്ങള്‍ നടത്താനും സൂര്യ കാണിക്കുന്ന ധൈര്യത്തെ ജ്യോതിക അഭിനന്ദിക്കുകയും ചെയ്തിരുന്നു. കങ്കുവയെ പ്രശംസിച്ച് ജ്യോതിക എത്തിയപ്പോള്‍ ഗായിക സുചിത്ര അടക്കമുള്ളവർ ജ്യോതികയെ വിമർശിച്ചിരുന്നു.കങ്കുവ കനത്ത പരാജയം ഏറ്റുവാങ്ങിയതിന്റെ ആഘാത്തതിലാണ് നടൻ സൂര്യയും. സിരുത്തെ ശിവയാണ് കങ്കുവ സംവിധാനം ചെയ്തത്. ആഗോളവ്യാപകമായി 38 ഭാഷകളിലായി റിലീസ് ചെയ്ത ചിത്രം 1500 വർഷങ്ങള്‍ക്ക് മുമ്ബുളള കഥയാണ് പറഞ്ഞത്.