സസ്‌പെൻഷൻ പിൻവലിച്ചു, കെട്ടിടത്തിന് മുകളിലെ പ്രതിഷേധം അവസാനിപ്പിച്ച്‌ വിദ്യാര്‍ഥികള്‍

തൊടുപുഴ : മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്ക് വിരാമം. കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയുള്ള പ്രതിഷേധം അവസാനിപ്പിച്ച്‌ ഇടുക്കി തൊടുപുഴ കോ-ഓപ്പറേറ്റീവ് ലോ കോളേജ് വിദ്യാർഥികള്‍. സസ്പെൻഷൻ പിൻവലിക്കാൻ തീരുമാനിച്ചതായുള്ള കോളേജ് അധികൃതരുടെ അറിയിപ്പ് ലഭിച്ചതിന് പിന്നാലെയാണ് വിദ്യാർഥികള്‍ പ്രതിഷേധം അവസാനിപ്പിച്ചത്. മാർക്ക് ദാനവുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത നീക്കത്തില്‍ പ്രതിഷേധിച്ചായിരുന്നു വിദ്യാർഥികള്‍ കോളേജ് കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഭീഷണി. 15-ഓളം വിദ്യാർഥികളാണ് ആത്മഹത്യ ഭീഷണി മുഴക്കി കോളേജ് കെട്ടിടത്തിന് മുകളില്‍ കയറി പ്രതിഷേധിച്ചത്.

Advertisements

മന്ത്രിയോ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഉത്തരവാദിത്തപ്പെട്ടവർ എത്താതെ താഴെ ഇറങ്ങില്ലെന്ന നിലപാടിലായിരുന്നു വിദ്യാർഥികള്‍. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയിരുന്നു. ഒരു വിദ്യാർഥിക്ക് ഇന്റേണല്‍ മാർക്കില്‍ അന്യായമായി മാർക്ക് നല്‍കിയതില്‍ പ്രതിഷേധിച്ച്‌ വെള്ളിയാഴ്ച മുതലാണ് കോളേജില്‍ സമരം ആരംഭിച്ചത്. സമരം ചെയ്ത വിദ്യാർഥികളെ റാഗിങ് കേസില്‍ കുടുക്കി കള്ളക്കേസുണ്ടാക്കി സസ്പെൻഡ് ചെയ്യുകയായിരുന്നുവെന്നാണ് കുട്ടികളുടെ ആരോപണം. തെറ്റ് പറ്റിയെന്ന് സമ്മതിക്കുന്ന മനേജറുടെ വീഡിയോയും ഓഡിയോയും കൈവശമുണ്ടെന്നും കുട്ടികള്‍ അവകാശപ്പെട്ടിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.