പ്രഥമ അമ്പലക്കടവിലമ്മ പുരസ്കാരം സ്വാമിജി കൃഷ്ണാനന്ദഭാരതിക്ക്

കോട്ടയം : ആദ്ധ്യാത്മിക-കലാ-സാംസ്‌കാരിക-സാഹിത്യരംഗങ്ങളിൽ നൽകിയിട്ടുള്ള സമഗ്രസംഭാവനകൾ പരിഗണിച്ച് നൽകപ്പെടുന്ന അമ്പലക്കടവിലമ്മ പുരസ്കാരം പയ്യന്നൂർ പോത്താങ്കണ്ടം ആനന്ദഭവനം ആശ്രമ മഠാധിപതി പൂജനീയ സ്വാമി കൃഷ്ണാനന്ദഭാരതിക്ക് സമ്മാനിക്കുന്നു. അമ്പലക്കടവുക്ഷേത്രത്തിലെ കൊടിയേറ്റുദിവസം നടത്തപ്പെടുന്ന സാംസ്ക‌ാരികസമ്മേളനത്തിൽ ഗുരുവായൂർ മുൻ മേൽശാന്തി ബ്രഹ്മശ്രീ തോട്ടം ശിവകരൻ നമ്പൂതിരി പ്രസ്‌തുത പുരസ്‌കാരം സ്വാമിജിക്ക് സമർപ്പിക്കുന്നതാണ്.

Advertisements

ഭാവരാഗതാളലയങ്ങളുടെ സമഞ്ജ സമ്മേളനമായ സംഗീതത്തിലൂടെ ആനന്ദം, ആ ആനന്ദത്തിലൂടെ ആത്മസാക്ഷാത്‌കാരം എന്നതാണ് സ്വാമിജിയുടെ കാഴ്‌ചപ്പാട്. കേരളത്തിനകത്തും പുറത്തുമുള്ള അതിപ്രഗല്ഭരായ സംഗീതപ്രതിഭകളെ പങ്കെടുപ്പിച്ചുകൊണ്ട് മൺസൂൺ കാലയളവിൽ 101 ദിവസങ്ങൾ വരെ നീണ്ടുനിൽക്കുന്ന ‘തുരീയം’ സംഗീതമഹോത്സവം അദ്ദേഹത്തിന്റെ ഇച്ഛാശക്തിയുടെയും സംഘാടനാമികവിൻ്റെയും നേർസാക്ഷ്യമാണ്.

Hot Topics

Related Articles