പാലക്കാട്: സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് സുരക്ഷ നല്‍കാനാവില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റ്.സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനുള്ള ഏജന്‍സി മാത്രമാണ് ഇ.ഡി. സുരക്ഷ ഒരുക്കി നല്‍കുന്നതിനുള്ള സംവിധാനം തങ്ങള്‍ക്കില്ലെന്നും ഇ.ഡി വ്യക്തമാക്കി.
Advertisements
സുരക്ഷ ആവശ്യമുള്ളപ്പോള്‍ സംസ്ഥാന പൊലീസിനെയാണ് ആശ്രയിക്കാറുള്ളത്. കേന്ദ്രസര്‍ക്കാര്‍ കേസില്‍ കക്ഷി അല്ലാത്തതിനാല്‍ കേന്ദ്രസുരക്ഷ നല്‍കാനാവില്ലെന്നും എറണാകുളം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇഡി വ്യക്തമാക്കുന്നു. നേരത്തെ തന്‍റെ ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന സുരേഷ് പറഞ്ഞിരുന്നു.