കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി പകര്‍പ്പ് ആവശ്യപ്പെട്ട് സരിത എസ് നായര്‍ ഹൈക്കോടതിയെ സമീപിച്ചു. കീഴ്ക്കോടതി ആവശ്യം തള്ളിയതിന് പിന്നാലെയാണ് സരിത ആവശ്യവുമായി ഹൈക്കോടതിയിലെത്തിയത്. തന്നെ സംബന്ധിച്ച ചില പരാമര്‍ശങ്ങള്‍ മൊഴിയില്‍ ഉള്ളതിനാല്‍ പകര്‍പ്പ് വേണമെന്നാണ് സരിതയുടെ ആവശ്യം.
Advertisements
എന്നാൽ രഹസ്യമൊഴി എങ്ങനെ പൊതുരേഖ ആകുമെന്ന് കോടതി ചോദിച്ചു. വിഷയത്തില്‍ കോടതി എതിർകക്ഷികളുടെ നിലപാട് തേടിയിട്ടുണ്ട്. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.