അസഭ്യവും ഭീഷണിയും!:സ്വപ്ന സുരേഷിന്റെ പരാതിയിൽ തിരൂർക്കാട് സ്വദേശി റിമാന്റിൽ

മലപ്പുറം :സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയ യുവാവ് റിമാന്റിൽ. തിരൂർക്കാട് സ്വദേശി നെച്ചിതടത്തിൽ നൗഫൽ (38) നെയാണ് മങ്കട പോലിസ് അറസ്റ്റ് ചെയ്തത്.അസഭ്യം പറഞ്ഞതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസെടുത്തത്. പെരിന്തൽമണ്ണ എസ്ഐയുടെ ജീപ്പ് തല്ലിപൊളിച്ച കേസടക്കം മൂന്ന് കേസ് ഇദ്ദേഹത്തിനെതിരേയുണ്ട്. പ്രതിക്ക് മാനസിക പ്രശ്നമുള്ളതായും പറയുന്നു. പെരിന്തൽമണ്ണ എസ്ഐ സി കെ നൗഷാദ്, മങ്കട എസ്ഐ യു കെ ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലാണ് സ്വപ്ന സുരേഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്തത്.

Advertisements

Hot Topics

Related Articles