മാലിന്യസംസ്കരണത്തില്‍ സർക്കാർ സമ്പൂർണ പരാജയം; കെജ്രിവാളിന്റെ വീടിന് മുൻപിൽ മാലിന്യം തള്ളി വേറിട്ട പ്രതിഷേധവുമായി സ്വാതി മാലിവാൾ

ന്യൂഡല്‍ഹി: ആംആദ്മി നേതാവും ഡല്‍ഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിനെതിരെ വേറിട്ട പ്രതിഷേധവുമായി രാജ്യസഭാ എംപി സ്വാതി മാലിവാള്‍. എഎപി ദേശീയ കണ്‍വീനറായ കേജരിവാളിന്റെ വസതിക്ക് മുൻപില്‍ മാലിന്യക്കൂമ്പാരം നിക്ഷേപിച്ചുകൊണ്ടാണ് സ്വാതി പ്രതിഷേധം രേഖപ്പെടുത്തിയത്. ഡല്‍ഹിയിലെ മാലിന്യസംസ്കരണത്തില്‍ സർക്കാർ സമ്പൂർണ പരാജയമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മാലിവാളിന്റെ പ്രതിഷേധം.

Advertisements

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് കേജ്രിവാളിന്റെ കടുത്ത വിമർശകയായ സ്വാതിയുടെ നടപടി.
പ്രദേശവാസികളോടൊപ്പം വികാസ്പുരി ഏരിയയിലെ കേജ്രിവാളിന്റെ വസതിക്ക് മുൻപിലെത്തിയ മാലിവാള്‍ മാലിന്യവണ്ടിയില്‍ നിന്ന് ചപ്പും ചവറുകളും കോരിയെടുത്ത് റോഡിലിട്ടു. ഡല്‍ഹിയിലെ ഓരോ കോണിലും മാലിന്യങ്ങളാണെന്നും എന്തിനാണ് ജനങ്ങള്‍ക്ക് ഇത്തരമൊരു ‘സമ്മാനം’ നല്‍കിയതെന്നും ആംആദ്മി കണ്‍വീനറോട് സ്വാതി ചോദിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡല്‍ഹിയുടെ പ്രശ്നങ്ങളറിഞ്ഞ് അതിന് വേണ്ട നടപടികള്‍ കൈക്കൊള്ളാൻ കേജരിവാള്‍ തയ്യാറാകുന്നില്ല. ഡല്‍ഹിയുടെ ഓരോ മുക്കിലും മൂലയിലും മാലിന്യമാണ്, റോഡുകള്‍ പൊളിഞ്ഞുകിടക്കുകയാണ്, അഴുക്കുചാലുകള്‍ നിറഞ്ഞ് കവിഞ്ഞൊഴുകയാണെന്നും മാലിവാള്‍ പറഞ്ഞു. ഈ പ്രതിഷേധം ഏതെങ്കിലുമൊരു പാർട്ടിക്കെതിരെയല്ല, മറിച്ച്‌ ഡല്‍ഹിക്ക് വേണ്ടിയാണെന്നും സ്വാതി കൂട്ടിച്ചേർത്തു.

Hot Topics

Related Articles