സ്വിറ്റ്സര്‍ലന്റ് യാത്രയില്‍ ഗോപിക്കൊപ്പം പുതിയ സുഹൃത്തും : പ്രിയ നായരും ഗോപിയും ഒത്തുള്ള ചിത്രങ്ങൾ വൈറൽ 

കൊച്ചി : എപ്പോഴും സോഷ്യല്‍മീഡിയ ഓഡിറ്റിങിന് വിധേയനാക്കപ്പെടുന്ന വ്യക്തിയാണ് ഗായകനും സംഗീത സംവിധായകനുമെല്ലാമായ ഗോപി സുന്ദര്‍. ഗോപി സുന്ദറിന്റെ സ്വകാര്യ ജീവിതം എപ്പോഴും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. അടുത്തിടെയായി മ്യൂസിക്ക് ഷോകളുമായി വിദേശ യാത്രകളിലാണ് ഗോപി സുന്ദര്‍. ഇപ്പോള്‍ താരം സ്വിറ്റ്സര്‍ലന്റില്‍ മ്യൂസിക്ക് ഷോ ചെയ്യാനായി പോയിരിക്കുകയാണ്. അവിടെ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍മീഡിയ വഴി ഗോപി സുന്ദര്‍ പങ്കുവെക്കുകയും ചെയ്തിരുന്നു. സ്വിറ്റ്സര്‍ലന്റ് യാത്രയില്‍ ഗോപിക്കൊപ്പം സുഹൃത്തും കലാകാരിയുമായ പ്രിയ നായരുമുണ്ട്. ഇരുവരും കഴിഞ്ഞ കുറച്ച്‌ നാളുകളായി അടുത്ത സുഹൃത്തുക്കളാണ്.

Advertisements

ഗോപി സുന്ദര്‍ സ്വിറ്റ്സര്‍ലന്റില്‍ നിന്നും പങ്കുവെച്ച ചിത്രങ്ങള്‍ക്കെല്ലാം സദാചാരം നിറഞ്ഞ കമന്റുകളാണ് ഏറെയും. ചിലതിനെല്ലാം കൃത്യമായ മറുപടിയും ഗോപി സുന്ദര്‍ നല്‍കിയിട്ടുണ്ട്. അണ്ണാ… പുതിയത് വല്ലതും…. സെറ്റായോ? എന്ന ചോദ്യത്തിന് ഉരുളയ്ക്ക് ഉപ്പേരിപോലെയാണ് താരത്തിന്റെ മറുപടി എത്തിയത്. വേണ്ട അടുത്ത വീക്ക് മതി. ഞാൻ വിളിക്കാം നീ എല്ലാവരെയും ലാസ്റ്റ് ടൈം നിരത്തി നിര്‍ത്തിയപോലെ നിര്‍ത്തിയാല്‍ മതി. എല്ലാരേം വിളിക്കണേ എന്നായിരുന്നു ഗോപി സുന്ദര്‍ നല്‍കിയ മറുപടി. എയര്‍ഹോസ്റ്റസ് സമീപത്തെവിടെയോ ഉണ്ടല്ലേ… ആ ഇരിപ്പും നോട്ടവും കണ്ടാല്‍ അറിയാം എന്ന മറ്റൊരു കമന്റിനും ഗോപി സുന്ദര്‍ കൃത്യമായി പ്രതികരിച്ചു. നിന്റെ നോട്ടവും ചിന്തയും അപാരം തന്നെ എന്നാണ് താരം മറുപടി നല്‍കിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്വിറ്റ്സര്‍ലന്റ് ടിറ്റ്ലിസ് പര്‍വതത്തിന് സമീപത്ത് നിന്നുള്ള കപ്പിള്‍ ഫോട്ടോ ഗോപി സുന്ദര്‍ പങ്കുവെച്ചപ്പോഴും പരിഹസിച്ചും കളിയാക്കിയുമുള്ള കമന്റുകള്‍ നിരവധി വന്നു. അണ്ണൻ റെക്കോര്‍ഡ് ഇടുമല്ലോ…, ജീവിക്കുകയാണെങ്കില്‍ അണ്ണനെ പോലെ ജീവിക്കണം, അണ്ണന്റെ സമയമാണ് അണ്ണാ സമയം എന്നൊക്കെയാണ് കമന്റുകള്‍. ഗായിക അഭയ ഹിരണ്‍മയിയുമായി പിരിഞ്ഞശേഷം ഗോപി സുന്ദര്‍ അമൃത സുരേഷുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകളോ വീ‍ഡിയോയോ മ്യൂസിക്ക് ഷോകളോ കാണാതായതടെ ഇരുവരും വേര്‍പിരിഞ്ഞുവോ എന്ന സംശയം ആരാധകരിലുണ്ട്. ഓരോ കൊച്ച്‌ കൊച്ച്‌ സന്തോഷവും സോഷ്യല്‍‌മീഡിയയില്‍ പങ്കുവെച്ച്‌ ആഘോഷിച്ചിരുന്നവരാണ് ഗോപിയും അമൃതയും. വേര്‍പിരിഞ്ഞുവോ എന്നത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ നിരവധി അമൃതയുടെയും ഗോപി സുന്ദറിന്റെയും സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ക്ക് താഴെ വരാറുണ്ടെങ്കിലും ഇരുവരും അതിനോട് പ്രതികരിക്കാറില്ല.

അമൃതയും വിദേശ രാജ്യങ്ങളിലും കേരളത്തിലുമെല്ലാമായി മ്യൂസിക്ക് ഷോകള്‍ നടത്തുന്ന തിരക്കിലാണ്. നെഗറ്റീവ് കമന്റുകള്‍ മാത്രമല്ല ലോകം ചുറ്റാൻ എപ്പോഴും അവസരം ലഭിക്കുന്ന കലാകാരന്മാരുടെ ജീവിതത്തെ പുകഴ്ത്തിയും നിരവധി കമന്റുകള്‍ ഗോപി സുന്ദറിന്റെ പുതിയ പോസ്റ്റിന് താഴെ വന്നിട്ടുണ്ട്. അമൃതയ്ക്കൊപ്പമുള്ള മ്യൂസിക്ക് ഷോകള്‍ കാണാൻ കാത്തിരിക്കുന്നുവെന്നും ചിലര്‍ കുറിച്ചിട്ടുണ്ട്. ആര്‍ട്ടിസ്റ്റുകളായ നിങ്ങളുടെ ജീവിതം എത്ര സുന്ദരമാണ്. എപ്പോള്‍ വേണമെങ്കിലും ലോകത്തിന്റെ ഏതുകോണിലേക്കും യാത്ര ചെയ്യാം. ഇഷ്ടമുള്ള ഫുഡ് ആസ്വദിക്കാം. ജീവിതമായാല്‍ ഇങ്ങനെ വേണം എന്നിങ്ങനെയാണ് കമന്റുകളില്‍ ഏറെയും. വര്‍ഷങ്ങള്‍ക്ക് മുമ്ബ് വിവാഹിതനായതാണ് ഗോപി സുന്ദര്‍. ആ ബന്ധത്തില്‍ രണ്ട് ആണ്‍കുട്ടികളുമുണ്ട്. പ്രിയയെന്നായിരുന്നു ഗോപി സുന്ദറിന്റെ ഭാര്യയുടെ പേര്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.