സ്വിറ്റ്സർലൻഡിനെതിരെ ജർമ്മനിക്ക് അപ്രതീക്ഷിത സമനില ; പ്രീ ക്വാർട്ടർ ഉറപ്പിച്ച് ഇരു ടീമുകളും

ഫ്രാങ്ക്ഫുർട്ട്: ജർമൻ ബുന്ദസ്‌ലിഗയില്‍ കളിച്ചിരുന്നതും ഇപ്പോള്‍ കളിക്കുന്നതുമായ 11 ‘സ്വിസ് മെയ്ഡ്’ താരങ്ങളുടെ കരുത്തിലും പരിചയത്തിലും ജർമനിയെ സമനിലയില്‍ തളച്ച്‌ സ്വിറ്റ്സർലൻഡ്.എ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ യൂറോ കപ്പിന്റെ ആതിഥേയരായ ജർമനിക്ക് സ്വിറ്റ്സർലൻഡിനെതിരെ അപ്രതീക്ഷിത സമനില. സ്കോർ: സ്വിറ്റ്സർലൻഡ്-1, ജർമനി-1. യുവതാരം ഡാൻ എൻഡോയെയാണു (28-ാം മിനിറ്റ്) സ്വിറ്റ്സർലൻഡിന്റെ ഗോള്‍ നേടിയത്.

Advertisements

അവസാന നിമിഷം വരെ സമനില ഗോളിനായി പോരാടിയെ ജർമനിയെ രക്ഷിച്ചത് നിക്ലാസ് ഫുള്‍ക്രൂഗാണ്. രണ്ടാം പകുതിയുടെ ഇൻജറി സമയത്താണ് (90+2) ഫുള്‍ക്രൂഗ് സ്കോർ ചെയ്തത്. സ്വിറ്റ്സർലൻഡിനായി മത്സരത്തിലുടനീളം കളി മെനഞ്ഞതും മുന്നേറ്റ-പ്രതിരോധ നിരയെ ചരടില്‍ കോർത്തു നയിച്ചതും അനുഭവപരിചയമുള്ള ക്യാപ്റ്റൻ ഷാക്കയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്വിറ്റ്സർലൻഡിനെതിരെ സമനിലയാണെങ്കിലും എല്ലാ ഗ്രൂപ്പുകളില്‍ നിന്നുമായി മികച്ച 4 മൂന്നാം സ്ഥാനക്കാരിലെങ്കിലും ഉള്‍പ്പെടും എന്നതിനാല്‍ 2 ജയവുമായി ജർമനി ഇതിനകം പ്രീ ക്വാർട്ടറിലെത്തിയിരുന്നു. ജർമനിക്കെതിരായ ജയത്തോടെ സ്വിറ്റ്സർലൻഡും നോക്കൗട്ട് ഘട്ടത്തിലെത്തി.

Hot Topics

Related Articles