കോട്ടയം : അതിരമ്പുഴയിൽ യുവതിയെ ഭർതൃ ഗൃഹത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് .പോസ്റ്റ് മോർട്ടത്തിൽ യുവതിയുടെ ശരീരത്തിൽ കൂടുതൽ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ. അതിരമ്പുഴ സ്വദേശി ഷൈമോൾ സേവ്യറാണ് കഴിഞ്ഞ നവംബർ ഏഴിന് ഭർത്താവ് അനിൽ വർക്കിയുടെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത്. യുവതിയുടെ മരണം ആത്മഹത്യയെന്നായിരുന്നു പോലീസിന്റെ ഉൾപ്പടെ പ്രാഥമിക നിഗമനം. എന്നാൽ യുവതിയുടെ മരണത്തിൽ അസ്വഭാവികത ചൂണ്ടിക്കാട്ടി ബന്ധുക്കൾ രംഗത്ത് എത്തുകയായിരുന്നു.
ഇവർ ഇത് സംബന്ധിച്ച് പോലീസിൽ പരാതിപ്പെടുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് ഭർത്താവ് അനിൽ വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഷൈമോളെ അനിൽ വർക്കി ക്രൂരമായി പീഡിപ്പിച്ചിരുന്നു എന്ന ആരോപണമായിരുന്നു ബന്ധുക്കൾ ഉയർത്തിയിരുന്നത്. എന്നാൽ ഇത് ശരി വക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ മരണ കാരണം തൂങ്ങി മരണം തന്നെയാണ് എങ്കിലും യുവതിയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൂരമായ മർദ്ദനമേറ്റതിന്റെ പാടുകളുണ്ട് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനാൽ തന്നെ തങ്ങളുടെ ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് ബന്ധുക്കൾ . പരാതിയുമായി മുന്നോട്ട് തന്നെ പോകുമെന്നും ഷൈമോൾക്ക് നീതി ലഭിക്കും വരെ നിയമ പോരാട്ടം തുടരുമെന്നും അവർ ജാഗ്രത ന്യൂസ് ലൈവിനോട് പ്രതികരിച്ചു.നിലവിൽ കേസുമായി ബന്ധപ്പെട്ട് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ യുവതിയുടെ ഉറ്റ ബന്ധുക്കളുടെ മൊഴി എടുത്തിട്ടുണ്ട്. ഷൈമോളുടെ മാതാവ് , രണ്ട് സഹോദരങ്ങൾ എന്നിവരുടെ മൊഴിയാണ് നിലവിൽ പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.