സത്യൻ അന്തിക്കാട് മോഹൻലാൽ ചിത്രം ഹൃദയപൂർവ്വത്തിന്റെ സിനോപ്സിസ് പുറത്തിറങ്ങി. സന്ദീപ് എന്ന ബാച്ചിലറായിട്ടാണ് മോഹൻലാൽ ഹൃദയപൂർവ്വത്തിൽ എത്തുന്നതെന്നാണ് റിപ്പോർട്ട്. കൂടാതെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ മോഹൻലാലിന്റെ കഥാപാത്രം ആ ഹൃദയം ദാനം നൽകിയ ആളുടെ മകളുടെ കല്യാണത്തിന് പൂനെ പോകുന്നതാണ് ചിത്രത്തിന്റെ കഥ.

‘സന്ദീപ് എന്ന 45 വയസുള്ള ബാച്ചിലർ, ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തിയായി മോഹൻലാൽ. ഹൃദയം ദാനം നൽകിയ മകളുടെ കല്യാണത്തിന് പൂനയിൽ എത്തുന്നു’, ഈ സിനോപ്സിസ് വായിക്കുമ്പോൾ തന്നെ ഒരു നല്ല ഫീൽ ഗുഡ് ഡ്രാമ ചിത്രം പ്രതീക്ഷിക്കാമെന്നാണ് ആരാധകർ പറയുന്നത്. എന്തായാലും ഈ ഓണത്തിന് മോഹൻലാലിന്റെ ഈ ഫീൽ ഗുഡ് ചിത്രം കുടുംബവും കുട്ടികളും ഏറ്റെടുക്കുമെന്നതിൽ സംശയമില്ലെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മലയാള സിനിമയിലെ എവർക്ലാസിക് കോംബോ എന്ന് വിളിക്കാവുന്ന മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂർവ്വം. വലിയ പ്രതീക്ഷകളാണ് ആരാധകർക്ക് ഈ സിനിമയ്ക്ക് മേൽ ഉള്ളത്. ചിത്രത്തിന്റേതായി ഇതുവരെ പുറത്തുവന്ന അപ്‌ഡേറ്റുകൾ എല്ലാം ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. ജർമനിയിൽ ചിത്രത്തിന്‍റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് നേരത്തെ തന്നെ ആരംഭിച്ചു.

ഒരു പക്കാ ഫൺ ഫാമിലി ചിത്രമായിരിക്കും ഹൃദയപൂർവ്വം എന്ന ഫീലാണ് ടീസർ നൽകുന്നത്. ഒരിടവേളയ്ക്ക് ശേഷം മോഹൻലാലിന്റെ ഒരു എന്റർടെയ്നർ പടമാകും ഇതെന്ന ഉറപ്പും ടീസർ നൽകുന്നുണ്ട്. സംഗീത് പ്രതാപ്-മോഹൻലാൽ കോമ്പോ കയ്യടി വാങ്ങുമെന്നും ടീസർ ഉറപ്പുനൽകുന്നുണ്ട്. ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.
