തമ്പാനൂരിലെ ലോഡ്ജില്‍ വേഷം മാറിക്കഴിഞ്ഞു; ബീമാപള്ളിയിലെത്തിയപ്പോള്‍ പൊലീസ് പിടിയിലായി; ഒന്നരവയസുകാരിയെ വെള്ളത്തില്‍ മുക്കിക്കൊന്ന കേസില്‍ മുത്തശ്ശി സിപ്‌സി അറസ്റ്റില്‍

തിരുവനന്തപുരം: എറണാകുളം കലൂരില്‍ ഒന്നരവയസ്സുകാരിയെ മുക്കിക്കൊന്ന കേസില്‍ മുത്തശി സിപ്സി തിരുവനന്തപുരത്ത് അറസ്റ്റില്‍. ബീമാ പള്ളി പരിസരത്ത് വെച്ചാണ് സിപ്സി അറസ്റ്റിലായത്. പൊലീസ് പറയുന്നത് പ്രകാരം സിപ്സി ഇന്നലെ തിരുവനന്തപുരത്തെത്തി. വേഷം മാറി തമ്പാനൂരില്‍ ലോഡ്ജില്‍ കഴിയുകയായിരുന്നു. ഇതിനിടെ ബീമാപള്ളിയിലെത്തിയപ്പോഴാണ് അറസ്റ്റിലായത്. ജുവനൈല്‍ ജസ്റ്റിസ് ആട്ക് 77 പ്രകാരമാണ് കേസ് ചുമത്തിയിരിക്കുന്നത്. നിലവില്‍ പൂന്തുറ പൊലീസ് സ്റ്റേഷനിലുള്ള സിപ്സിയെ ഉടന്‍ എറണാകുളം പൊലീസ് കൈമാറും.

Advertisements

കുട്ടിയുടെ അച്ഛന്‍ സജീവനെതിരെയും മുത്തശ്ശി സിപ്‌സിക്ക് എതിരെയും പൊലീസ് കേസെടുത്തു. കുട്ടിയുടെ സംരക്ഷണത്തില്‍ വീഴ്ച്ച വരുത്തിയതിനാണ് ബാലനീതി നിയമപ്രകാരം ഇരുവര്‍ക്കും എതിരെ കേസെടുത്തത്. ബുധനാഴ്ച്ചയാണ് കൊച്ചി കലൂരിലെ ലെനിന്‍ സെന്ററിന് അടുത്തുള്ള ഒരു ഹോട്ടല്‍ മുറിയില്‍ വച്ച് ഒന്നരവയസ്സുകാരി നോറയെ കുട്ടിയുടെ മുത്തശ്ശിയുടെ സുഹൃത്ത് കൊലപ്പെടുത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൊലീസ് പറഞ്ഞപ്പോഴാണ് തന്റെ സുഹൃത്ത് ബിനോയ് കുട്ടിയെ ബക്കറ്റില്‍ മുക്കിക്കൊന്നത് അറിഞ്ഞതെന്നും തന്നോടുള്ള വിരോധത്താലാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും സിപ്‌സി പറഞ്ഞിരുന്നു. കുട്ടി ഛര്‍ദ്ദിച്ചെന്ന് പറഞ്ഞ് പുലര്‍ച്ചെ ബിനോയ് വിളിച്ചിരുന്നു. കൊന്നതാണെന്ന് പൊലീസ് പറഞ്ഞാണറിഞ്ഞത്. എട്ടുകൊല്ലമായി ജോണ്‍ ബിനോയ് ഡിക്രൂസ് തന്റെ സൂഹൃത്താണ്. മകന്‍ സജീവന്റെ കുട്ടികളുമായി കൊച്ചിയില്‍ പലയിടത്തും മുറിയെടുത്ത് താമസിച്ചിരുന്നു. അപ്പോഴൊക്കെ ജോണ്‍ ആണ് കുട്ടികളെ നോക്കിയിരുന്നതെന്നുമാണ് സിപിസി പറഞ്ഞത്.

Hot Topics

Related Articles