തൃശൂർ: വെങ്കിടങ്ങില്‍ ടിഎൻ പ്രതാപന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് അഭ്യര്‍ത്ഥിച്ച് എഴുതിയ ചുവരെഴുത്ത് മായ്പ്പിച്ചു. ടിഎൻ പ്രതാപൻ തന്നെയാണ് പ്രവര്‍ത്തകരോട് ചുവരെഴുത്ത് മായ്ക്കാൻ ആവശ്യപ്പെട്ടത്. ചിഹ്നം മാത്രം എഴുതാനാണ് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതെന്നും പേരെഴുതിയത് ശരിയായില്ലെന്നും അദ്ദേഹം നിലപാടെടുത്തു. എഐസിസി പ്രഖ്യാപനം ഉണ്ടാകാതെ എവിടെയും പേരെഴുതരുത് എന്ന് പ്രവര്‍ത്തകര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയെന്നും പ്രതാപൻ അറിയിച്ചു. തൃശ്ശൂര്‍ വെങ്കിടങ്ങിലാണ് പ്രവര്‍ത്തകര്‍ പ്രതാപനെ വിജയിപ്പിക്കാൻ ചുവരെഴുത്ത് നടത്തിയത്. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് പേര് മായ്ച്ചുകളഞ്ഞത്.
Advertisements