ന്യൂസ് ഡെസ്ക് : ട്വന്റി20 ലോകകപ്പ് അമേരിക്കയില്‍ വച്ച് നിശ്ചയിച്ചതോടെ വലിയ ആവേശത്തോടെയാണ് ക്രിക്കറ്റ് ആരാധകർ കാത്തിരുന്നത്.എന്നാല്‍ അമേരിക്കയിലെ ന്യൂയോർക്ക് പീച്ചിലെ ആദ്യ മത്സരങ്ങള്‍ക്ക് ശേഷം ഈ ആവേശം ഇല്ലാതായിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയുടെ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലും, ഇന്ത്യയുടെ അയർലണ്ടിനെതിരായ മത്സരത്തിലും പൂർണമായും ബോളിങ്ങിനെ അനുകൂലിക്കുന്ന പിച്ചാണ് ന്യൂയോർക്കില്‍ കാണാൻ സാധിച്ചത്. ഇരു മത്സരങ്ങളിലും ടീമുകള്‍ക്ക് വലിയ സ്കോറുകള്‍ സ്വന്തമാക്കാൻ സാധിച്ചില്ല. മാത്രമല്ല പല താരങ്ങള്‍ക്കും പരിക്കിന്റെ ഭീഷണി ഉണ്ടാവുകയും ചെയ്തു. പിച്ചില്‍ നിന്ന് ഉണ്ടാവുന്ന അസ്ഥിരതയാർന്ന ബൗണ്‍സാണ് ഇതിന് പ്രധാന കാരണം. ഇപ്പോള്‍ ന്യൂയോർക്ക് പിച്ചിന്റെ സാഹചര്യങ്ങളെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ താരങ്ങള്‍.
തങ്ങളുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെയാണ് താരങ്ങള്‍ രംഗത്ത് എത്തിയിരിക്കുന്നത്. ഇത്തരം മോശം പിച്ചിനെതിരെ ഇംഗ്ലണ്ട് മുൻ നായകൻ മൈക്കിള്‍ വോണാണ് ആദ്യം രംഗത്ത് എത്തിയത്. മറ്റു രാജ്യങ്ങളിലേക്ക് മത്സരം വ്യാപിപ്പിക്കുന്നത് ക്രിക്കറ്റിന് നല്ലതാണ് എന്ന് വോണ്‍ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പക്ഷേ ഇപ്പോള്‍ ന്യൂയോർക്കിലുള്ള ശരാശരി നിലവാരം ഇല്ലാത്ത പിച്ചില്‍ കളിക്കേണ്ടി വരുന്നത് വളരെ നിർഭാഗ്യകരമാണ് എന്നാണ് വോണ്‍ കുറിച്ചത്. ഇത്തരം പിച്ചുകള്‍ യാതൊരു തരത്തിലും അംഗീകരിക്കാൻ സാധിക്കില്ല എന്ന് വോണ്‍ കൂട്ടിച്ചേർത്തു. ഇതേ അഭിപ്രായം തന്നെയാണ് ഇന്ത്യയുടെ മുൻതാരം നവജ്യോത് സിംഗ് സിദ്ധു പങ്കുവെച്ചതും. “നമ്മുടെ ശക്തിയില്‍ വിശ്വസിക്കുക, എതിർടീമിന്റെ ശക്തിയില്‍ ഭയക്കരുത് “- ഇന്ത്യൻ ടീമിന് യുവിയുടെ ഉപദേശം.
ന്യൂയോർക്കിലെ പിച്ച് വളരെ മോശം എന്നായിരുന്നു സിദ്ധു തന്റെ ട്വിറ്റർ അക്കൗണ്ടില്‍ എഴുതി ചേർത്തത്.
പാക്കിസ്ഥാന്റെ മുൻ ഹെഡ് കോച്ചായ മൈക്കിള്‍ ആർതറും അമേരിക്കൻ പിച്ചിനെ വളരെ മോശം എന്ന് തന്നെ വിലയിരുത്തുകയുണ്ടായി. ഇന്ത്യയുടെ മുൻ താരം വസീം ജാഫർ വളരെ സർക്കാസ്റ്റിക്കായാണ് പിച്ചിനെ വിലയിരുത്തിയത്. “ന്യൂയോർക്കിലുള്ള ഈ പിച്ച് വളരെ അവിസ്മരണീയമായ പിച്ചാണ്. അമേരിക്കയിലെ ആരാധകരെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് കൂടുതല്‍ അടുപ്പിക്കാൻ ഇത്തരത്തിലുള്ള പിച്ചുകള്‍ സഹായകരമാവും.”- തമാശ രൂപേണ ജാഫർ ട്വിറ്ററില്‍ കുറിച്ചു. എന്തായാലും വലിയ വിമർശനങ്ങള്‍ തന്നെയാണ് ന്യൂയോർക്ക് പിച്ചിനെതിരെ ഉയർന്നിട്ടുള്ളത്. പിച്ചില്‍ നടന്ന കഴിഞ്ഞ 2 മത്സരങ്ങളിലും 100 റണ്‍സിന് മുകളില്‍ സ്വന്തമാക്കാൻ ടീമുകള്‍ക്ക് സാധിച്ചിരുന്നില്ല. മാത്രമല്ല പല വമ്ബൻ ബാറ്റർമാരും ഈ പിച്ചില്‍ പതറുന്നതാണ് കാണാൻ സാധിക്കുന്നത്. ഇന്ത്യ- പാകിസ്ഥാൻ വമ്ബൻ പോരാട്ടം നടക്കാൻ പോകുന്നതും ഈ പിച്ചിലാണ്. പീച്ചിന്റെ ഈ സാഹചര്യങ്ങള്‍ മത്സരത്തില്‍ രസംകൊല്ലിയായി മാറുമോ എന്ന സംശയവും ആരാധകർക്കുണ്ട്. എന്തായാലും വലിയ നിരാശയില്‍ തന്നെയാണ് ക്രിക്കറ്റ് ആരാധകർ.