തലയോലപ്പറമ്പിൽ നിന്നും
ജാഗ്രതാ ലൈവ് റിപ്പോർട്ടർ
സമയം രാവിലെ 9.30
കോട്ടയം : ആസിഡ് ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയ വീട്ടമ്മയും മകളും മരിച്ചു . രണ്ടു പേരുടെ നില ഗുരുതരം. ഒരു കുടുംബത്തിലെ നാല് പേരെയാണ് ആസിഡ് ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തലയോലപ്പറമ്പ് ബ്രഹ്മമംഗലം കാലായില്‍ സുകുമാരന്റെ ഭാര്യ സീന(48), മകൾ സൂര്യ (26) എന്നിവരാണു മരിച്ചത്.
സുകുമാരന്‍ (52), മകൾ സുവര്‍ണ (23) എന്നിവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവരുടെ നില ഗുരുതരമാണ്.
ഇന്നലെ രാത്രി 10.30 ന് അയല്‍വാസികളാണ് ഇവരെ അവശ നിലയില്‍ കണ്ടെത്തിയത്. മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും സീന മരിച്ചു. മറ്റുള്ളവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് മകൾ സൂര്യ മരിച്ചത്.
സുകുമാരന്‍ അബോധാവസ്ഥയിലാണ്. സീനയുടെ മൃതദേഹം മുട്ടുചിറ ആശുപത്രി മോര്‍ച്ചറിയില്‍.