ഇൻഡീവുഡ് ടാലെന്റ്ഹണ്ട് 2021: ശോഭ അക്കാദമി ഓവറോൾ ചാമ്പ്യൻ

കൊച്ചി:മികച്ച സർഗ്ഗപ്രതിഭകളെ കണ്ടെത്തുന്നതിനായി കൊച്ചി ആസ്ഥാനമായ ഇൻഡീവുഡ് എന്റർടെയ്ൻമെന്റ് കൺസോർഷ്യം സംഘടിപ്പിച്ച രാജ്യാന്തര ‘ഇൻഡീവുഡ് ടാലെന്റ്ഹണ്ട് 2021’-ൽ ഇന്ത്യയിലെ ഓവറോൾ ചാമ്പ്യൻ സ്ഥാനം പാലക്കാട് ജില്ലയിലെ വടക്കഞ്ചേരി ആസ്ഥാനമായ ശോഭ അക്കാദമി കരസ്ഥമാക്കി. പി.എൻ.സി.

Advertisements

മേനോൻ സ്ഥാപിച്ച പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ ശോഭാ ലിമിറ്റഡിന്റെ സാമൂഹ്യസേവന വിഭാഗം ശ്രീകുറുംബ എഡ്യുക്കേഷനൽ ആൻഡ് ചാരിറ്റബ്ൾ ട്രസ്റ്റിന്റെ കീഴിൽ ഗ്രാമീണ മേഖലയിൽ സാമ്പത്തികമായി പിന്നോക്കക്കാരായ വിദ്യാർഥികൾക്ക് മികച്ച വിദ്യാഭ്യാസം തികച്ചും സൗജന്യമായി നൽകുന്ന സ്ഥാപനമാണ് ശോഭ അക്കാദമി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചിത്രരചന, നാടോടിനൃത്തം, മോണോഡ്രാമ, ചലച്ചിത്രഗാനം, ഡിജിറ്റൽ പോസ്റ്റർ രൂപകൽപന തുടങ്ങിയ ഇനങ്ങളിൽ ശോഭ അക്കാദമിയിലെ വിദ്യാർഥികൾ മികച്ച വിജയം കരസ്ഥമാക്കി. ചലച്ചിത്ര ഗാനം സബ് ജൂനിയർ വിഭാഗത്തിൽ അക്കാദമിയിലെ ഹിമ സി.എ രണ്ടാം സ്ഥാനവും അഷ്മിക ആർ മൂന്നാം സ്ഥാനവും ജൂനിയർ വിഭാഗത്തിൽ അനശ്വര ബി ഒന്നാം സ്ഥാനവും ഗൗരി സി രണ്ടാം സ്ഥാനവും നേടി.

മോണോഡ്രാമ ജൂനിയർ വിഭാഗത്തിൽ അനുരാഗ് യു-യും സീനിയർ വിഭാഗത്തിൽ ജിത്തു പിയും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ചിത്രരചനയിൽ സബ്ജൂനിയർ വിഭാഗത്തിൽ വൈഗ വിനോദ്, ജൂനിയർ വിഭാഗത്തിൽ ദിയ വി, സീനിയർ വിഭാഗത്തിൽ വിനയ എം എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ അഭിഷേക് കുമാർ, റിനിൽ എസ്, സീനിയർ വിഭാഗത്തിൽ അമൽ ആർ, മിഥുൻ എസ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.

നാടോടിനൃത്തം സബ്ജൂനിയർ വിഭാഗത്തിൽ വൈഗ വിനോദ്, ജൂനിയർ വിഭാഗത്തിൽ ആദി ശ്രീപ്രസാദ് എന്നിവർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഡിജിറ്റൽ പോസ്റ്റർ രൂപകൽപനയിൽ സൂപ്പർ സീനിയർ വിഭാഗത്തിൽ അർച്ചന പി.സി ഒന്നാം സ്ഥാനം നേടി.

Hot Topics

Related Articles