ചെന്നൈ: തമിഴ്നാട്ടില്‍ സ്ത്രീകള്‍ക്ക്കെതിരായ അതിക്രമങ്ങളില്‍ ശിക്ഷ കടുപ്പിക്കുന്നു. സോഷ്യല്‍ മീഡിയ വഴിയോ നേരിട്ടോ സ്ത്രീകളെ ശല്യപെടുത്തുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താല്‍ 5 വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയുമാകും ഇനി ശിക്ഷ. നേരത്തെ 3 വർഷം തടവും 10,000 രൂപ പിഴയുമായിരുന്ന ശിക്ഷ ആണ് വർധിപ്പിക്കുന്നത്.
കുറ്റം ആവർത്തിച്ചാല്‍ 10 വർഷം വരെ തടവും 10 ലക്ഷം രൂപ പിഴയുമാകും ശിക്ഷ. കൂട്ടബലാത്സംഗ കേസുകളിലും ഉയർന്ന പദവിയില്‍ ഉള്ളവരോ മേലുദ്യോഗസ്ഥരോ ഉള്‍പ്പെട്ട കേസുകളലും മുൻകൂർ ജാമ്യം നല്‍കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, സിനിമാ തിയേറ്ററുകള്‍, ഹോട്ടലുകള്‍എന്നിവിടങ്ങളില്‍ എല്ലാം സിസിടിവി നിർബന്ധമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലൈംഗികഅതിക്രമ പരാതികള്‍ ലഭിച്ചാല്‍ 24 മണിക്കൂറിനകം പോലീസിനെ വിവരം അറിയിച്ചില്ലെങ്കില്‍ 50,000 രൂപ പിഴ ചുമത്തണമെന്നും ആണ് പുതിയ നിയമം. ഇതു സംബന്ധിച്ച നിയമ ഭേദഗതി ക്കായുള്ള രണ്ട് ബില്ലുകള്‍ മുഖ്യമന്ത്രി സ്റ്റാലിൻ നിയമസഭയില്‍ അവതരിപ്പിച്ചു